റിസർവ് ബാങ്കിനും വ്യാജ ബോംബ് ഭീഷണി; ഭീഷണി സന്ദേശം റഷ്യൻ ഭാഷയിൽ

നേരത്തെ ഡൽഹിയിലെ സ്‌കൂളുകൾക്ക് നേരെയും വീണ്ടും വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് നേരെ വ്യാജ ബോംബ് ഭീഷണി. ഇന്നലെ വൈകുന്നേരമാണ് ഭീഷണി സന്ദേശം എത്തിയത് എന്നാണ് വിവരം. ഇമെയിൽ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. റഷ്യൻ ഭാഷയിലായിരുന്നു ഭീഷണി സന്ദേശം. മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 16നും റിസർവ് ബാങ്കിന് നേരെ വ്യാജ ബോംബ് ഭീഷണിയുണ്ടായിരുന്നു.

അതേസമയം, ഡൽഹിയിൽ സ്‌കൂളുകൾക്ക് നേരെ വീണ്ടും വ്യാജ ബോംബ് ഭീഷണി ഉണ്ടായി. നാല് ദിവസം മുൻപ് നാൽപതോളം സ്‌കൂളുകൾക്ക് വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വ്യാജ ഭീഷണി ഉയർന്നിരിക്കുന്നത്.

Also Read:

National
കെജ്‌രിവാളിന്റെ സ്വന്തം മണ്ഡലത്തില്‍ സന്ദീപ് ദീക്ഷിത്; ഡല്‍ഹിയില്‍ ആദ്യ പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

കൈലാഷ് ഈസ്റ്റിലെ ഡൽഹി പബ്ലിക് സ്‌കൂൾ, സൽവാൻ സ്‌കൂൾ, മോഡേൺ സ്കൂൾ, കേംബ്രിഡ്ജ് സ്കൂൾ അധികൃതർക്കാണ് ഭീഷണി സംന്ദേശം ലഭിച്ചത്. ഇതിന് പിന്നാലെ അധികൃതർ സ്കൂളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയച്ചു.ഡിസംബർ ഒമ്പതിന് വന്ന സമാനമായ വ്യാജ ബോംബ് ഭീഷണിയിൽ ബോംബുകൾ പൊട്ടാതിരിക്കാൻ 30,000 ഡോളർ ആവശ്യപ്പെട്ടിരുന്നു.

Content Highlights: Fake Bomb Threat to RBI

To advertise here,contact us