'ബീഫ് നിരോധനം കൊണ്ട് തൊഴിലും ശമ്പളവും ലഭിക്കുമോ ?' അസം ബീഫ് നിരോധനത്തിൽ രൂക്ഷ വിമർശനവുമായി ഗൗരവ് ഗൊഗോയ്

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ ശക്തമായ വിമർശനം നടത്തുന്നതിനിടയിലാണ് ബീഫ് നിരോധനത്തെ പറ്റി ഗൗരവ് ഗൊഗോയ് സംസാരിച്ചത് .

ന്യൂഡൽഹി: അസമിലെ ബീഫ് നിരോധനത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ലോക്സഭ ഉപനേതാവും ജോർഹട്ട് എം പിയുമായ ഗൗരവ് ഗൊഗോയ്. ബീഫ് നിരോധനം കൊണ്ട് തൊഴിലും ശമ്പളവും ലഭിക്കുമോ? അതോ ആരോഗ്യം മെച്ചപ്പെടുമോ? എന്നായിരുന്നു നിരോധനത്തെ പറ്റി ഗൗരവ് ഗൊഗോയ് പ്രതികരിച്ചത്. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ ശക്തമായ വിമർശനം നടത്തുന്നതിനിടയിലാണ് ബീഫ് നിരോധനത്തെ പറ്റി ഗൗരവ് ഗൊഗോയ് സംസാരിച്ചത് . അസമിനെ ഹിമന്ത ബിശ്വ പാപ്പരാക്കിയെന്നും വലിയ നഗരങ്ങളുടെ പുനർനാമകരണം പോലെയുള്ള പണച്ചെലവിലാത്ത തീരുമാനങ്ങൾ മാത്രമാണ് മുഖ്യമന്ത്രി എടുത്തിട്ടുള്ളതെന്നും ഗൗരവ് പരിഹസിച്ചു.

റോഡ്, കോളജ്, പാലം, ആശുപത്രി നിർമാണങ്ങൾക്ക് സർക്കാറിൻ്റെ കൈയിൽ പണമില്ല. ഇന്ത്യയിലെ ജനങ്ങൾ പാഠം പഠിച്ചു കഴിഞ്ഞു. അസം മുഖ്യമന്ത്രിയുടെ അഴിമതി നിറഞ്ഞ നേതൃത്വവും കുടുംബത്തിൻ്റെയും അടുത്ത മന്ത്രിമാരുടെയും കൈകളിൽ സമ്പത്ത് കേന്ദ്രീകരിക്കുന്നതും ജനങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് വ്യക്തമാകുമെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു. ഝാർഖണ്ഡിലെ തിരഞ്ഞെടുപ്പ് പരാജയം ഹിമന്ത ബിശ്വയുടെ രാഷ്ട്രീയത്തെ ജനങ്ങൾ തള്ളികളയുന്നു എന്നത് വെളിപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

Also Read:

National
കൊലപാതകം; കൊന്നത് മകൻ തന്നെ, ഞെട്ടലില്‍ തലസ്ഥാന നഗരി

content highlight- 'Will the beef ban get jobs and salaries?' Gaurav Gogoi criticizes Assam beef ban

To advertise here,contact us