ടിക്കറ്റിലാത്ത യാത്ര: പശ്ചിമ റെയിൽവെ യാത്രികരിൽ നിന്ന് എട്ട് മാസം കൊണ്ട് പിഴയായി ഈടാക്കിയത് 93 കോടി

ഏപ്രിൽ മുതൽ നവംബർ വരെ ലോക്കൽ ട്രയിനുകളിൽ ചെക്കിങ് നടത്തിയതിലൂടെ 131 ലക്ഷം രൂപയാണ് 40,000 കേസുകളിൽ നിന്ന് റെയിൽവെയ്ക്ക് ലഭിച്ചത്

മുബൈ: ടിക്കറ്റിലാതെ യാത്ര ചെയ്തവരിൽ നിന്ന് പശ്ചിമ റെയിൽവെ പിഴയായി ഈടാക്കിയത് 93.47 കോടി രൂപ. കഴിഞ്ഞ എട്ട് മാസത്തെ ടിക്കറ്റിലാതെ യാത്ര ചെയ്തവരിൽ നിന്നുള്ള കണക്കാണ് റെയിൽവെ പുറത്ത് വിട്ടത്. ഏപ്രിൽ മുതൽ നവംബർ വരെ ലോക്കൽ ട്രയിനുകളിൽ ചെക്കിങ് നടത്തിയതിലൂടെ 131 ലക്ഷം രൂപയാണ് 40,000 കേസുകളിൽ നിന്ന് റെയിൽവെയ്ക്ക് ലഭിച്ചത്. അതേസമയം, മുബൈ സബ് അർബൻ സെക്ഷനിൽ നിന്ന് മാത്രം പിഴയായി ലഭിച്ചത് 30.63 കോടി രൂപയാണ്.

നവംബറിൽ 2.01 ലക്ഷം കേസുകളിൽ നിന്ന് 12.91 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. ടിക്കറ്റിലാതെയുള്ള യാത്രികരിലെ വർധനവ് നിയന്ത്രിക്കാൻ ചെക്കിങ് കർശനമാക്കുമന്ന് വെസ്റ്റേൺ ചീഫ് പബ്ലിക്ക് റിലേഷൻസ് ഓഫിസർ വിനീത് അഭിഷേക് പറഞ്ഞു.

Also Read:

National
കൊലപാതകം; കൊന്നത് മകൻ തന്നെ, ഞെട്ടലില്‍ തലസ്ഥാന നഗരി

Content highlight- Ticketless travel: Western Railway collected Rs 93 crore as penalty in eight months

To advertise here,contact us