മോദിക്കും താക്കറെയ്ക്കും പുകഴ്ത്തല്‍; ഇടപെട്ട് ഗവര്‍ണര്‍; ഷിന്‍ഡെയുടെ സത്യപ്രതിജ്ഞ വിവാദത്തില്‍

ശിവസേന സ്ഥാപകനായ ബാല്‍ താക്കറയെ ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന് ഷിന്‍ഡെ വിശേഷിപ്പിച്ചു

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ വിവാദം. ഗവര്‍ണര്‍ ചൊല്ലി കൊടുത്ത സത്യവാചകത്തിന് പകരം ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ പുകഴ്ത്തുകയാണ് ഷിന്‍ഡെ ചെയ്തത്. ഇതിന്റെ തുടര്‍ച്ചയായി അദ്ദേഹം മഹാരാഷ്ട്രയിലെ ജനങ്ങളോടും നന്ദി പറയാന്‍ തുടങ്ങിയതോടെ ഗവര്‍ണര്‍ ഇടപെടുകയായിരുന്നു.

Also Read:

Kerala
13കാരി പാത്തൂട്ടി ശരീരത്തിൽ കയറിയെന്ന് വിശ്വസിപ്പിച്ച് മന്ത്രവാദം; അബ്ദുൾ ഗഫൂറിനെ കൊന്നത് തല ഭിത്തിയിൽ ഇടിച്ച്

സാധാരണഗതിയില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഔദ്യോഗിക സത്യവാചകത്തിന് പുറമേ മറ്റ് പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ ഷിന്‍ഡെയുടെ സത്യപ്രതിജ്ഞയില്‍ ആ ചട്ടം പാലിക്കപ്പെട്ടില്ല. ഗവര്‍ണര്‍ ചൊല്ലിക്കൊടുത്ത വാക്കുകള്‍ മറികടന്ന് ശിവസേന സ്ഥാപകനായ ബാല്‍ താക്കറയെ ഹിന്ദു ഹൃദയ സാമ്രാട്ട് എന്ന് ഷിന്‍ഡെ വിശേഷിപ്പിച്ചു. ഇതിന് പിന്നാലെ വേദിയിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അമിത് ഷായെയും ഷിന്‍ഡെ പുകഴ്ത്തി. ഇതോടെ വേദിയിലുള്ള മറ്റ് മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അസ്വസ്ഥത പ്രകടിപ്പിച്ചു.

ഇത് ശ്രദ്ധയില്‍പ്പെട്ട ഗവര്‍ണര്‍ സി പി രാധാകൃഷ്ണന്‍ ഷിന്‍ഡെയുടെ പ്രസംഗം തടഞ്ഞ് വീണ്ടും സത്യവാചകം ചൊല്ലി കൊടുക്കുകയായിരുന്നു. ഷിന്‍ഡെയുടെ സത്യപ്രതിജ്ഞയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഷിന്‍ഡെയുടെ സത്യപ്രതിജ്ഞ അസാധുവായി കണക്കാക്കണമെന്നാണ് ഉയര്‍ന്നിരിക്കുന്ന ആവശ്യം.

Content Highlights- controversy on eknath shindes oath as deputy chief minister in maharashtra

To advertise here,contact us