മുഖ്യമന്ത്രിയെ ബിജെപി നാളെ തീരുമാനിക്കും, പൂർണ പിന്തുണ നൽകും; ഏക്നാഥ് ഷിൻഡെ

'സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണ്'

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാകുമെന്നതിനെ സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനമുണ്ടാകുമെന്ന് ഏക്നാഥ് ഷിൻഡെ. സർക്കാർ രൂപീകരണത്തിൽ മഹായുതി പങ്കാളികൾക്കിടയിൽ അഭിപ്രായവ്യത്യാസമില്ലെന്നും ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയാണ്. സഖ്യകക്ഷികളായ ശിവസേന, ബിജെപി, എൻസിപി എന്നിവയുടെ സമവായത്തിലൂടെ എല്ലാ തീരുമാനങ്ങളും കൈക്കൊള്ളും. ഈ സർക്കാർ ജനകീയ സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് അന്തിമരൂപം നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി മഹായുതി നേതാക്കള്‍ നേരത്തെ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ചർച്ചകൾക്കു ശേഷം മുംബൈയിൽ തിരിച്ചെത്തിയ ഷിൻഡെ നേതാക്കൾ പ്രതികരിക്കാതിരുന്നത് നിരവധി ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ ഏക്നാഥ് ഷിൻഡെ സത്താരയിലെ വീട്ടിലേക്ക് പോയത് അനാരോഗ്യം മൂലമെന്ന് ഷിൻഡെ വിഭാഗം നേതാവ് ഉദയ് സമന്ത് വെളിപ്പെടുത്തിയിരുന്നു.

Also Read:

National
വേണ്ടത് 'നാമൊന്ന് നമുക്കൊന്ന്' അല്ല, രണ്ടിലധികം; ജനസംഖ്യയില്‍ മോഹന്‍ ഭാഗവത്

ഷിൻഡെയുടെ നീക്കം മറ്റ് മഹായുതി സഖ്യനേതാക്കളെ ഞെട്ടിച്ചിരുന്നു. രണ്ട് ഉപമുഖ്യമന്ത്രി എന്ന ഫോര്‍മുല ഇത്തവണയും തുടരാനായിരുന്നു ഡല്‍ഹിയിലുണ്ടായ ധാരണ. ആഭ്യന്തര വകുപ്പ് ബിജെപിക്കും അജിത് പവാറിന്റെ എന്‍സിപിക്ക് ധനകാര്യം നിലനിര്‍ത്താനും ധാരണയില്‍ എത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം വഹിച്ച താന്‍ ഉപമുഖ്യമന്ത്രിയാവാനില്ലെന്ന നിലപാടാണ് നേരത്തെ ഷിന്‍ഡെ സ്വീകരിച്ചിരുന്നത്.

അതേ സമയം മഹായുതി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് വ്യാഴാഴ്ച ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനിയിൽ നടക്കുമെന്ന് മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ അറിയിച്ചു. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാവും എന്നാണു സൂചന.

Content Highlights: BJP To Decide CM Pick Tomorrow, Eknath Shinde Assures Full Support

To advertise here,contact us