കൊലക്കേസില്‍ 26 വര്‍ഷം ജയിലില്‍; 104 വയസുകാരന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

പ്രായം സംബന്ധിച്ച് ശാരീരിക അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം

ന്യൂഡല്‍ഹി: കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് 26 വര്‍ഷമായി ജയില്‍ കഴിഞ്ഞിരുന്ന പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. 104 കാരനായ റാസിക് ചന്ദ്ര മൊണ്ഡാലിനാണ് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി

അഡ്വ. അസ്ത ശര്‍മായണ് റാസിക് ചന്ദ്രക്ക് വേണ്ടി ഹാജരായത്. റാസിക്കിന് പ്രായമായതെന്നും ശാരീരിക അവശതകളുണ്ടെന്നും അഭിഭാഷകൻ വാദിച്ചു. റാസിക്കിന് 104 വയസായ കാര്യവും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. റാസിക്കിന്റെ പ്രായാധിക്യം പരിഗണിച്ചാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

Also Read:

Kerala
നവജാത ശിശുവിന്റെ അസാധാരണ വൈകല്യം; ആലപ്പുഴയിലെ രണ്ട് സ്‌കാനിങ് സെന്ററുകള്‍ പൂട്ടി; റിപ്പോര്‍ട്ടര്‍ ഇംപാക്ട്

1988 ല്‍ നടത്തിയ കൊലപാതകവുമായി ബന്ധപ്പെട്ടാണ് റാസിക്ക് ചന്ദ്രയെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 1994 ല്‍ 68-ാം വയസിലായിരുന്നു റാസിക്കിന്റെ അറസ്റ്റ്. കുറ്റകൃത്യത്തിന്റെ കാഠിന്യം പരിഗണിച്ച് വിചാരണ കോടതി ഇയാളെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. വിചാരണ കോടതി വിധിക്കെതിരെ റാസിക് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ശിക്ഷാവിധി ഹൈക്കോടതി ശരിവെയ്ക്കുകയായിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് റാസിക് ചന്ദ്ര മൊണ്ഡാല്‍. 1920ലാണ് ഇദ്ദേഹം ജനിച്ചത്.

Content Highlight: 104 year old accused who spent 26 years in jail granted interim bail by Supreme court

To advertise here,contact us