ഭീഷണിയായി 'ഫെങ്കൽ' ചുഴലിക്കാറ്റ്; തമിഴ്നാടിൽ അതീവ ജാഗ്രത, വിദ്യാലയങ്ങൾക്ക് അവധി

ഇന്നും നാളെയും തമിഴ്‌നാട്ടിൽ കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ഫെങ്കൽ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്ര ന്യൂനമർദ്ദമായി മാറും. ഇന്നും നാളെയും തമിഴ്‌നാട്ടിൽ കനത്ത മഴ പെയ്യുമെന്നും മുന്നറിയിപ്പുണ്ട്.

തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാരൈക്കൽ - മഹാബലിപുരം മേഖലയിലൂടെ ചുഴലിക്കാറ്റ് കര തൊടും എന്നാണ് കരുതുന്നത്. ഈ പ്രദേശങ്ങളിലെയും, ഔട്‌ചേരിയിലെയും സ്‌കൂളുകൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 55 മുതൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.

Also Read:

National
ഹേമ കമ്മിറ്റി റിപ്പോർട്ട്: ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ചുഴലിക്കാറ്റിനെ നേരിടാൻ നേവിയും സജ്ജമാണ്. മീൻപിടിത്തക്കാരോട് നവംബർ 31 വരെ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആന്ധ്രയുടെ തീരപ്രദേശങ്ങളിലും കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പുണ്ട്.

Content Highlights: Fengal Cyclone to make landfall today

To advertise here,contact us