ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ്; എബിവിപിക്ക് തിരിച്ചടി; പ്രസിഡന്‍റ് സ്ഥാനം പിടിച്ചെടുത്ത് എന്‍എസ്‌യു

കോടതി വിധി മൂലം നിർത്തിവെച്ചിരുന്ന ഫലപ്രഖ്യാപനം ഇന്നാണുണ്ടായത്

ന്യൂഡൽഹി: ഡൽഹി സർവകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് തിരിച്ചടി. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് സ്ഥാനം എന്‍എസ്‌യുഐ പിടിച്ചെടുത്തു. ജോയന്റ് സെക്രട്ടറി സ്ഥാനവും എന്‍എസ്‌യുഐവിനാണ്. അതേ സമയം എബിവിപി വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ പോസ്റ്റുകളിൽ വിജയിച്ചു.

എന്‍എസ്‌യുഐയുടെ റൗണക് ശാസ്ത്രിയാണ് പ്രസിഡന്റ്. ലോകേഷ് ചൗധരി ജോയിന്റ് സെക്രട്ടറി. എബിവിപിയുടെ ഭാനു പ്രതാപ് ആണ് വൈസ് പ്രസിഡന്റ്. മിത്രവിന്ദ കരൺവാൾ സെക്രട്ടറിയും.

കോടതി വിധി മൂലം നിർത്തിവെച്ചിരുന്ന ഫലപ്രഖ്യാപനം ഇന്നാണുണ്ടായത്. വോട്ടെടുപ്പ് നടന്ന് രണ്ട് മാസത്തോളമായി വോട്ടെണ്ണൽ നടന്നിരുന്നില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നതിനെത്തുടർന്ന് ഡൽഹി ഹൈക്കോടതി നടപടികളെല്ലാം സ്റ്റേ ചെയ്തിരുന്നു. പാർട്ടികളുടെ പ്രചാരണസാമഗ്രികൾ ക്യാംപസ് പരിസരത്തുനിന്നും നീക്കണം എന്നാവശ്യപ്പെട്ട് കോടതി ഉത്തരവും നൽകിയിരുന്നു.

Content Highlights: nsui and abvp same seats in delhi university election

To advertise here,contact us