പാളം തെറ്റിക്കാൻ ശ്രമം, ട്രാക്കിൽ ഇരുമ്പ് കമ്പി; ലോക്കോ പൈലറ്റിൻ്റെ മനോധൈര്യത്താൽ ഒഴിവായത് വൻദുരന്തം

പാളത്തിൽ 25 അടി നീളമുള്ള ഇരുമ്പ് കമ്പി വെച്ചാണ് പാളം തെറ്റിക്കാൻ ശ്രമിച്ചത്.

പിലിഭിത്ത്: ഉത്തർ പ്രദേശിലെ പിലിഭിത്തിൽ വീണ്ടും ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം. പാളത്തിൽ 25 അടി നീളമുള്ള ഇരുമ്പ് കമ്പി വെച്ചാണ് പാളം തെറ്റിക്കാൻ ശ്രമിച്ചത്. എന്നാൽ കൃത്യസമയത്ത് ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായ്ത്. പാളത്തിൽ ഇരുമ്പ് കമ്പി വെച്ചത് ശ്രദ്ധയിൽപ്പെട്ടതിവെ തുടർന്ന് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോ​ഗിക്കുകയായിരുന്നു. ബ്രേക്ക് പിടിച്ചെങ്കിലും എഞ്ചിനിൽ ഈ കമ്പി കുരുങ്ങിയ നിലയിലാണ് കാണാൻ കഴി‍ഞ്ഞത്.

Also Read:

Kerala
ചേലക്കരയില്‍ ബിജെപിയുടെ വോട്ട് ശതമാനം കൂടാനുള്ള സാഹചര്യം പരിശോധിക്കും; കെ രാധാകൃഷ്ണൻ

ഉത്തർപ്രദേശിലെ പിലിഭിത്തിൽ നിന്ന് മധ്യപ്രദേശിലെ ബറേലിയിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം. പിലിഭിത്ത് ബറേലി സിറ്റി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനാണ് വലിയ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ലാലൌരിഖേര റെയിൽവേ ഹാൾട്ടിന് സമീപത്ത് വെച്ചാണ് സംഭവം. പൊലീസ് സംഭവസ്ഥലത്ത് എത്തി പരിശോധിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ല. പ്രദേശവാസികൾ പൊലീസ് നിരീക്ഷണത്തിലാണ്.

content highlights- Attempt to derail again, iron wire on track; A major disaster was avoided by the bravery of the loco pilot

To advertise here,contact us