കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്‌ഡ്; പിടിച്ചെടുത്തത് സ്വർണവും വജ്രവും ഉള്‍പ്പടെ

രേഖകളില്ലാത്ത സൂക്ഷിച്ച സ്വർണം, വജ്രം, വെള്ളി ആഭരണങ്ങളും ആഢംബര വാച്ചുകളും കണ്ണടകളും ഉൾപ്പടെയാണ് ലോകായുക്ത ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്

ബെംഗളൂരു : കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത നടത്തിയ റെയ്‌ഡിൽ കോടികളുടെ ലോഹാഭരണങ്ങൾ പിടിച്ചെടുത്തു. രേഖകളില്ലാതെ സൂക്ഷിച്ച സ്വർണം, വജ്രം, വെള്ളി ആഭരണങ്ങളും ആഢംബര വാച്ചുകളും കണ്ണടകളും ഉൾപ്പടെയാണ് ലോകായുക്ത ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കുറിച്ച് പൊതു ജനങ്ങളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു കർണാടകയിലെ നാല് ഉദ്യോഗസ്ഥരുടെ വീടുകളിലും ബന്ധുക്കളുടെ വീടുകളിലുമായി ലോകായുക്ത പരിശോധന നടത്തിയത്.

ബെംഗളൂരു, മംഗളുരു, ചിക്കബല്ലാപുര, ദാവൻഗെരെ, മണ്ടിയ എന്നീ ജില്ലകളിലെ 25 ഇടങ്ങളിൽ പരിശോധന നടന്നു. മൈൻസ് ആൻഡ് ജിയോളജി വകുപ്പ് ഓഫീസർ കൃഷ്ണവേണി, കാവേരി ഇറിഗേഷൻ കോർപ്പറേഷൻ എംഡി മഹേഷ് , ടൗൺ പ്ളാനിംഗ്‌ ഡയറക്ടർ തിപ്പേസ്വാമി, എക്സൈസ് വകുപ്പ് എസ്‌ പി മോഹൻ എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.

Content Highlight :Lokayukta raids houses of government officials in Karnataka

Also Read:

National
ഗൗതം അദാനിയെ ഉടന്‍ അറസ്റ്റ് ചെയ്യണം, സംരക്ഷകന്‍ പ്രധാനമന്ത്രി: രാഹുല്‍ ഗാന്ധി
To advertise here,contact us