തുടർച്ചയായ അപകടങ്ങൾ, എണ്ണമറ്റ പരാതികൾ; ദുരന്ത കെണിയായ റോഡിനെതിരെ സഹികെട്ട് രക്തത്തിൽ കത്തെഴുതി ​ഗ്രാമവാസികൾ

ഒന്നര വർഷമായി ഈ റോഡുകൾ പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്.

രാജസ്ഥാൻ: ഒന്നര വർഷമായി തകർന്ന് കിടക്കുന്ന റോഡിനെതിരെ നിരവധി തവണയാണ് രാജസ്ഥാനിലെ ചുരുവിലെ ഗ്രാമവാസികൾ പരാതി നൽകിയത്. ഭരണാധികാരികൾ തിരിഞ്ഞ് നോക്കിയില്ല എന്ന് മാത്രമല്ല നിരവധിപേരാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. രോ​ഗികളെ പലപ്പോഴും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാതെ പലരും മരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെതിരെയാണ് ​ഗ്രാമവാസികൾ അവരുടെ പ്രതിക്ഷേധവും, ആവശ്യവും അറിയിച്ച് രക്തത്തിൽ പരാതി എഴുതിയത്.

Also Read:

Kerala
കളമശ്ശേരിയിൽ ഇന്ധന ടാങ്കർ മറിഞ്ഞു; ആശങ്കയ്ക്കൊടുവിൽ ആശ്വാസം

ഒന്നര വർഷമായി ഈ റോഡുകൾ പൊട്ടി പൊളിഞ്ഞ് കിടക്കുകയാണ്. 19 മാസങ്ങൾക്ക് മുൻപ് ഇവിടെ റോഡിൻ്റെ പുനർനിർമാണം ആരംഭിച്ചെങ്കിലും പൂർത്തിയാക്കിയില്ല നിരവധിപേരാണ് ഇതിനെതിരെ പരാതി നൽകിയത്.

ധീരാസർ ഗ്രാമത്തിൽ നിന്ന് ചുരുവിലേക്കുള്ള ദൂരം 35 കിലോമീറ്ററാണ്. എന്നാൽ 35 കിലോമീറ്റർ ദൂരം പിന്നിടാൻ ഇവിടുത്തെ ജനങ്ങൾക്ക് ഒരു മണിക്കൂറിലധികം സമയമെടുക്കും. പല തവണ കളക്ടറെ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. ഈ അവസ്ഥയിലാണ് രക്തത്തിൽ ചുരു ഗ്രാമവാസികൾ കത്തെഴുതിയത്. ഇനിയും പരിഹാരമുണ്ടായില്ലെങ്കിൽ വലിയ പ്രക്ഷോഭത്തിലേക്ക് പോകുമെന്നാണ് ​ഗ്രാമവാസികൾ അറിയിച്ചിരിക്കുന്നത്.

Content highlight-Residents of the village wrote letters in blood against continuous accidents, countless complaints, against the road which is a disaster trap

To advertise here,contact us