ഷാരൂഖ് ഖാന് വധഭീഷണി: ഛത്തീസ്‌ഗഡിൽ നിന്ന് ഒരാൾ അറസ്റ്റിൽ

ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

icon
dot image

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഛത്തീസ്‌ഗഡിൽ നിന്നുള്ള അഭിഭാഷകനായ മുഹമ്മദ് ഫൈസാൻ ഖാൻ എന്നയാളാണ് അറസ്റ്റിലായത്.

റായ്പൂരിലുള്ള വീട്ടിൽ നിന്നാണ് ഷാരൂഖിനെ ഇയാൾ ഭീഷണിപ്പെടുത്തിയതെന്നാണ് വിവരം. ഫോൺ നമ്പർ ട്രേസ് ചെയ്ത പൊലീസ് ആദ്യമേ ഇയാളോട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും, ഇയാൾ തയ്യാറായില്ല. തുടർന്നാണ് അറസ്റ്റ് ചെയ്തത്. ബിഎൻഎസ് സെക്ഷൻ 308(4), 351(3)(4) എന്നീ വകുപ്പുകള്‍ പ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. എന്നാൽ തന്റെ ഫോൺ നവംബർ രണ്ടിന് കാണാതായെന്ന് ഇയാൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. തന്റെ ഫോൺ ഉപയോഗിച്ച് ആരോ ഷാരൂഖിനെ വിളിച്ചതാണെന്നും തനിക്ക് ഇതിൽ പങ്കില്ലെന്നുമാണ് ഫൈസാന്റെ വാദം.

നവംബർ ഏഴിനാണ് ഷാരൂഖ് ഖാന് ഫോൺ കോളിലൂടെ ഭീഷണിയെത്തിയത്. 50 ലക്ഷം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. വിഷയത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Content Highlights: One arretsed for threatening to kill SRK

To advertise here,contact us
To advertise here,contact us
To advertise here,contact us