'ലെജന്‍ഡ് ഈസ് ബാക്ക്'; സിദ്ധു മൂസെവാലയുടെ കുഞ്ഞനുജൻ്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കുഞ്ഞിൻ്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുന്നത്

'ലെജന്‍ഡ് ഈസ് ബാക്ക്'; സിദ്ധു മൂസെവാലയുടെ കുഞ്ഞനുജൻ്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
dot image

ചണ്ഡിഗഡ്: കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കുഞ്ഞനുജൻ്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കുഞ്ഞിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്നിരിക്കുന്നത്. കുഞ്ഞിന്റെ അന്നപ്രശാന്‍ ചടങ്ങിനിടെ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സിദ്ധു മൂസെവാല തിരിച്ചുവന്നതുപോലെയെന്ന് പലരും കമന്റിട്ടു. നേരത്തേ കുഞ്ഞിന്റെ ചിത്രം സിദ്ധു മൂസെവാലയുടെ സുഹൃത്തുക്കള്‍ പുറത്തുവിട്ടിരുന്നു.

ഈ വര്‍ഷം മാര്‍ച്ചിലാണ് സിദ്ധു മൂസെവാലയുടെ മാതാപിതാക്കളായ ബാല്‍കൗര്‍സിങ്ങിനും ഭാര്യ ചരണ്‍ കൗറിനും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. മകനെ സ്വീകരിക്കുന്ന മാതാപിതാക്കളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 58ാം വയസിലാണ് ചരണ്‍ ഗര്‍ഭം ധരിച്ചത്.

ബാല്‍കൗര്‍ സിങ്ങിന്റെയും ചരണ്‍ കൗറിന്റെയും ഏകമകനായിരുന്ന സിദ്ധു മൂസെവാല 2022 മേയ് 29നാണ് പഞ്ചാബിലെ മാന്‍സ ജില്ലയില്‍ വെടിയേറ്റ് മരിച്ചത്. പഞ്ചാബിലെ ജവഹര്‍കി ഗ്രാമത്തിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര പോകവേയാണ് സിദ്ധുവിന് നേരെ ആക്രമണമുണ്ടായത്. കാറിന്റെ സീറ്റില്‍ വെടിയേറ്റ നിലയിലായിരുന്നു മൂസെവാലയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിദ്ധുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സിദ്ധു മൂസെവാലയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം മാതാപിതാക്കള്‍ കടുത്ത വിഷാദത്തിലായിരുന്നു.

Content Highlights- video of sidhu moose wala younger brother video went viral in social media

dot image
To advertise here,contact us
dot image