'അയോധ്യ രാമക്ഷേത്രത്തിന്റെ അടിത്തറ ഇളക്കും, ആക്രമണം ഉടന്‍'; ഭീഷണിയുമായി ഖാലിസ്താന്‍ വിഘടനവാദി നേതാവ്

നേരത്തെ, നവംബര്‍ 1നും 19നും ഇടയില്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്ന് പന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പുമായി നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ്. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്‌വന്ത് സിങ് പന്നുവാണ് വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്. ഈ മാസം പതിനാറിനോ പതിനേഴിനോ ആക്രമണം നടത്തുമെന്നാണ് മുന്നറിയിപ്പ്. അയോധ്യയിലെ രാമക്ഷേത്രത്തിനും ഭീഷണിയുണ്ട്. കാനഡയിലെ ബ്രാംപ്ടണലാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തത്.

അക്രമ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ജന്മസ്ഥലമായ അയോധ്യയുടെ അടിത്തറ തങ്ങള്‍ ഇളക്കുമെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ രാമക്ഷേത്രം തുറന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ പ്രാര്‍ത്ഥിക്കുന്ന ചിത്രങ്ങളാണ് വീഡിയോയിലുള്ളത്. നേരത്തെ, നവംബര്‍ 1നും 19നും ഇടയില്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യരുതെന്ന് പന്നു മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരെ അക്രമം നടത്താനും പന്നു ആഹ്വാനം ചെയ്തിരുന്നു.

Also Read:

National
കാമുകിയെ യുഎസിലേക്ക് പറഞ്ഞയക്കാൻ ശ്രമം; മകളുടെ ആൺസുഹൃത്തിന്റെ വെടിയേറ്റ വ്യാപാരി ഗുരുതരാവസ്ഥയിൽ

പ്രത്യേക സിഖ് രാഷ്ട്രം എന്ന ആശയം നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ പന്നുവിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ജെ നിരന്തരമായി ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്. ഖലിസ്ഥാന്റെ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ആവര്‍ത്തിച്ച് ആശങ്കകള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും കാനഡയുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടികള്‍ ഉണ്ടാകുന്നില്ല.

2019 മുതല്‍ എന്‍ഐഎ നിരീക്ഷണത്തിലുള്ള സിഖ് വിഘടനവാദി നേതാവാണ് ഗുര്‍പത്‌വന്ത് സിങ് പന്നു. പഞ്ചാബില്‍ ഉയര്‍ന്നുവന്ന വിഘടനവാദത്തെ പിന്തുണയ്ക്കുന്നതായിരുന്നു പന്നുവിന്റെ രാഷ്ട്രീയം. സ്വതന്ത്ര സിഖ് രാഷ്ട്രത്തിനായി നിലകൊണ്ട പന്നു ഖാലിസ്താന്‍ വാദത്തിനും പിന്തുണ നല്‍കി. സിഖ് ഫോര്‍ ജസ്റ്റിസ് സംഘടനയുടെ സ്ഥാപക അധ്യക്ഷന്‍ കൂടിയാണ് പന്നു.

Content Highlights- Khalistani terrorist Pannun threatens attack on Ram Mandir

To advertise here,contact us