നീറ്റ് വിദ്യാർത്ഥിനിയെ ബന്ദിയാക്കി രണ്ട് അധ്യാപകർ നിരവധി തവണ പീഡിപ്പിച്ചു; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസ്

ബലാത്സംഗത്തിനിരയാക്കുമ്പോള്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിരുന്നില്ല

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂറില്‍ നീറ്റ് വിദ്യാര്‍ത്ഥിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി. കാണ്‍പൂറിലെ പ്രശസ്ത നീറ്റ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനിയെയാണ് രണ്ട് അധ്യാപകര്‍ ചേര്‍ന്ന് മാസങ്ങളോളം പീഡിപ്പിച്ചത്. പീഡനത്തിന് പിന്നാലെ വിവരം പുറത്തറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബലാത്സംഗത്തിനിരയാക്കുമ്പോള്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ ബയോളജി അധ്യാപകനായ സഹില്‍ സിദ്ദിഖി (32), കെമിസ്ട്രി അധ്യാപകന്‍ വികാസ് പോര്‍വല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് ഇരുവരെയും കോടതിയില്‍ ഹാജരാക്കി. നേരത്തെ സഹില്‍ മറ്റൊരു വിദ്യാര്‍ത്ഥിയെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവമാണ് പീഡനത്തിനിരയായ വിദ്യാര്‍ത്ഥിക്ക് പരാതി നല്‍കാന്‍ പ്രചോദനമായതെന്നും പൊലീസ് പറഞ്ഞു.

2022ലാണ് വിദ്യാര്‍ത്ഥിനി പരിശീലനത്തിനായി കാണ്‍പൂരിലെത്തിയത്. ഈ വര്‍ഷം ജനുവരിയില്‍ സഹില്‍ തന്റെ വീട്ടിലെ പരിപാടിയിലേക്ക് വിദ്യാര്‍ത്ഥിനിയെ ക്ഷണിച്ചുവരുത്തുകയായിരുന്നു. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പരിപാടിയെന്നായിരുന്നു വിദ്യാര്‍ത്ഥിനിയോട് പറഞ്ഞത്. എന്നാല്‍ സഹിലിന്റെ വീട്ടിലെത്തിയപ്പോഴാണ് തന്നെ മാത്രമേ ക്ഷണിച്ചുള്ളുവെന്ന് വിദ്യാര്‍ത്ഥിനി തിരിച്ചറിഞ്ഞത്.

Also Read:

National
പുറത്ത് ഭരണഘടന, അകത്ത് ഒന്നുമില്ല; രാഹുല്‍ ഗാന്ധിയുടെ കയ്യിലുള്ളത് വ്യാജനെന്ന് അമിത് ഷാ

തുടര്‍ന്ന് സഹില്‍ തനിക്ക് മദ്യം നല്‍കി പീഡിപ്പിച്ചെന്നും അത് ഷൂട്ട് ചെയ്‌തെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. ഈ വീഡിയോ പ്രചരിപ്പിക്കുമെന്നും കുടുംബത്തെ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി നിരവധി തവണ വിദ്യാര്‍ത്ഥിനിയെ ഇയാള്‍ പീഡിപ്പിച്ചു. ഹോളി ദിനത്തില്‍ വീട്ടില്‍ പോയപ്പോഴും സഹില്‍ സിദ്ദിഖി തിരിച്ചുവിളിക്കുകയും വന്നില്ലെങ്കില്‍ കുടുംബം തന്നെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചില ദിവസങ്ങളില്‍ ഇയാള്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ ബന്ദിയാക്കി വെക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തില്‍ ബന്ദിയാക്കിയ ഒരു ദിവസമാണ് വികാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിനിരയാക്കുന്നത്.

Content Highlights: NEET aspirant raped several times by 2 teachers in UP

To advertise here,contact us