ബസ് ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവർക്ക് ഹൃദയാഘാതം, കണ്ടക്ടറുടെ സമയോജിത ഇടപെടലിൽ യാത്രക്കാർക്ക് പുതുജീവന്‍

നെലിയമം​ഗലത്തിൽ നിന്ന് ദസനപുരത്തേക്ക് പോയ ബസിലായിരുന്നു സംഭവം.

ബെംഗളൂരു: ബെം​ഗളൂരുവിൽ ബസ് ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബസ് ഓടിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ ​ഡ്രൈവറായിരുന്ന കിരൺ കുമാറാണ് ജോലിക്കിടയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കിരണ്‍ കുമാറിന് ഹൃദയാഘാതമുണ്ടായതോടെ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ഓടുകയായിരുന്നു. കണ്ടക്ടറുടെ സമയോജിതമായ ഇടപെടലാണ് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്. നെലിയമം​ഗലത്തിൽ നിന്ന് ദസനപുരത്തേക്ക് പോയ ബസ്സിലായിരുന്നു സംഭവം.

ബസ് ഓടിച്ച് കൊണ്ടിരിക്കെ ഡ്രൈവർ ഹൃദയാഘാതമുണ്ടായി മുന്നിലേക്ക് ചരിഞ്ഞു പോവുകയായിരുന്നു. ഈ സമയം ബസ് മറ്റൊരു ബസുമായി ഉരസ്സുകയും അപകടം മനസിലാക്കിയ കണ്ടക്ടർ ഒബലേഷ് ഡ്രൈവിങ് സീറ്റിലേക്ക് പാ‍ഞ്ഞെത്തി ബസ് ഒതുക്കിയിടുകയായിരുന്നു. ഇതോടെ വലിയൊരു അപകടമാണ് ഒഴിവായത്.

Also Read:

National
മകനെതിരെ ലൈംഗികാതിക്രമം; ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്‌

കിരൺ കുമാറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിരൺകുമാറിൻ്റെ മരണത്തിൽ അനുശോചനം അറിയിച്ച് ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ രം​ഗത്തെത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന് ബിഎംടിസി ധനസഹായം പ്രഖാപിച്ചിട്ടുണ്ട്.

Content Highlights-The driver died on heart attack while driving the bus and the passengers were saved by the timely intervention of the conductor

To advertise here,contact us