വാക്കുതർക്കം; ഭർത്താവിന്റെ ലൈം​ഗികാവയവത്തിൽ മുറിവേൽപ്പിച്ച് മുറിയിൽ പൂട്ടിയിട്ടു, ഭാര്യ ഒളിവിൽ

വാക്കുതർക്കത്തെ തുടർന്നായിരുന്നു ആക്രമണം

ന്യൂഡൽഹി: വാക്കു തർക്കത്തെ തുടർന്ന് ഭാര്യ ഭർത്താവിന്റെ ലൈം​ഗികാവയവത്തിൽ മൂർച്ചയേറിയ ആയുധം കൊണ്ട് ആക്രമിച്ച ശേഷം കടന്നു കളഞ്ഞെന്ന് പരാതി. ഡൽഹിയിലെ ന്യൂ ചന്ദ്രവാൾ പ്രദേശത്താണ് വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് യുവതി ഒളിവിൽ പോയതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ശംഭു(40)വിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ നില ഇപ്പോൾ തൃപ്തികരമാണെന്നാണ് വിവരം.

ബീഹാർ സ്വദേശിയായ ശംഭു മാസങ്ങൾക്കു മുൻപാണ് ഭാര്യയായ ജഗ്താരയ്‌ക്കൊപ്പം ഡൽഹിയിലേക്ക് താമസം മാറുന്നത്. ഇരുവരും കൂലിപ്പണിക്കാരായിരുന്നു. ശംഭുവും ഭാര്യയും തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാവാറുണ്ടെന്നാണ് നാട്ടുക്കാർ പറയുന്നത്. ഇരുവരും തമ്മിലുളള വഴക്ക് കൈയേറ്റത്തില്‍ കലാശിക്കാറുണ്ടെന്നും നാട്ടുക്കാർ മൊഴി നൽകിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയിൽ മദ്യപിച്ചെത്തിയ ശംഭവും ഭാര്യയും തമ്മില്‍ വഴക്കുണ്ടായി. വഴക്കിന് പിന്നാലെ ജഗ്താര വീടുവിട്ടിറങ്ങിയതോടെ ഉറങ്ങാൻ കിടന്നതായിരുന്നു ശംഭു.

ഇതിനിടെ തിരിച്ചെത്തിയ ജഗ്താര ഉറങ്ങി കിടന്ന ഭർത്താവിനെ ആക്രമിക്കുകയായിരുന്നു. പരിക്കേല്‍പ്പിച്ചതിന് പിന്നാലെ വാതിൽ പൂട്ടിയിട്ട് ജഗ്താര കടന്നു കളഞ്ഞു. ശംഭു ഒച്ച വെച്ചതിനെത്തുടര്‍ന്നാണ് സമീപവാസികൾ എത്തിയത്. നാട്ടുക്കാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയും ശംഭുവിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ജഗ്താരയ്ക്കായുളള തിരച്ചില്‍ പൊലീസ് തുടരുകയാണ്. ശംഭു നല്‍കിയ പരാതിയിലാണ് പൊലീസിൽ കേസെടുത്തിരിക്കുന്നത്.

Content Highlights: Woman Cuts Husband's Private Parts After verbal dispute

To advertise here,contact us