യോഗി ആദിത്യനാഥിനെതിരായ വധഭീഷണി; യുവതി പിടിയില്‍

യുവതിയുടെ നമ്പറില്‍ നിന്നാണ് ട്രാഫിക് പൊലീസ് കണ്‍ട്രോള്‍ റൂമിന് സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറയുന്നു.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണിയുയര്‍ത്തിയ സംഭവത്തില്‍ 24കാരിയായ യുവതി പിടിയില്‍. ഫാത്തിമ ഖാന്‍ എന്ന യുവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ നമ്പറില്‍ നിന്നാണ് ട്രാഫിക് പൊലീസ് കണ്‍ട്രോള്‍ റൂമിന് സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറയുന്നു.

മുംബൈയിലെ താനെയില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് യുവതി താമസിക്കുന്നത്. ബിഎസ്‌സി ബിരുദദാരിയാണ് യുവതിയെന്നാണ് റിപ്പോര്‍ട്ട്. പിതാവ് മരത്തടി കച്ചവടക്കാരനാണ്.

ശനിയാഴ്ച വൈകീട്ടോടെയാണ് മുംബൈ പൊലീസിന്‌റെ ട്രാഫിക് കണ്‍ട്രോള്‍ സെല്ലിന് വധഭീഷണി സന്ദേശം ലഭിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവെച്ചില്ലെങ്കില്‍ എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയെ പോലെ കൊലപ്പെടുത്തുമെന്നായിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്. സംഭവത്തിന് പിന്നാലെ യോഗി ആദിത്യനാഥിന്‌റെ സുരക്ഷ വര്‍ധിപ്പിച്ചിരുന്നു.

Content Highlight: Woman arrested for sending death threats against Yogi Adtyanath

To advertise here,contact us