'രാജി വെച്ചില്ലെങ്കില്‍ ബാബാ സിദ്ദിഖിയെ പോലെ കൊന്നുതള്ളും'; യോഗി ആദിത്യനാഥിനെതിരെ വധഭീഷണി

ശനിയാഴ്ച വൈകീട്ടോടെയാണ് മുംബൈ പൊലീസിന്‌റെ ട്രാഫിക് കണ്‍ട്രോള്‍ സെല്ലിന് വധഭീഷണി സന്ദേശം ലഭിക്കുന്നത്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെ വധഭീഷണിയെന്ന് റിപ്പോര്‍ട്ട്. പത്ത് ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചില്ലെങ്കില്‍ എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയെ പോലെ കൊന്നുതള്ളുമെന്നാണ് സന്ദേശത്തിലുള്ളതെന്ന് മുംബൈ പൊലീസ് അറിയിച്ചു.

ശനിയാഴ്ച വൈകീട്ടോടെയാണ് മുംബൈ പൊലീസിന്‌റെ ട്രാഫിക് കണ്‍ട്രോള്‍ സെല്ലിന് വധഭീഷണി സന്ദേശം ലഭിക്കുന്നത്. സന്ദേശം അയച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ല. സംഭവത്തിന് പിന്നാലെ യോഗി ആദിത്യനാഥിന്‌റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

ദസറ ആഘോഷിക്കുന്നതിനിടെ മക സീഷാന്‍ സിദ്ദിഖിയുടെ ഓഫീസ് മുന്നില്‍ വെച്ചായിരുന്നു ബാബാ സിദ്ദിഖി വെടിയേറ്റ് മരിക്കുന്നത്. അജിത് പവാര്‍ പക്ഷം എന്‍സിപി നേതാവായിരുന്നു ബാബാ സിദ്ദിഖി. വെടിയേറ്റ സിദ്ദിഖിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊല്ലപ്പെടുന്നതിന് 15 ദിവസം മുമ്പ് സിദ്ദിഖിക്ക് വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. വൈ കാറ്റഗറി സുരക്ഷയിലിരിക്കെയായിരുന്നു കൊലപാതകം.

Content Highlight: UP Chief minister Yogi Adityanath gets death threat

To advertise here,contact us