പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ തലവന്‍ ബിബേക് ദിബ്രോയ് അന്തരിച്ചു

പൂനെയിലെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആന്‍ഡ് എക്കണോമിക്‌സില്‍ ചാന്‍സലറായി സേവനമനുഷ്ഠിച്ചിരുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സില്‍ തലവനും മുതിര്‍ന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ ബിബേക് ദിബ്രോയ് അന്തരിച്ചു. 69 വയസായിരുന്നു.

പൂനെയിലെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആന്‍ഡ് എക്കണോമിക്‌സില്‍ ചാന്‍സലറായി സേവനമനുഷ്ഠിച്ചിരുന്നു. സെപ്റ്ററിലായിരുന്നു ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചത്. പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.

Content Highlights: Prime Minister s economic advisor Bibek Debroy passed away

To advertise here,contact us