ബിപിഎല്‍ സ്ഥാപക ഉടമ ടി പി ജി നമ്പ്യാര്‍ അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്‍ മരുമകനാണ്

ബെംഗളൂരു: പ്രമുഖ വ്യവസായിയും ബിപിഎല്‍ സ്ഥാപക ഉടമയുമായ ടി പി ജി നമ്പ്യാര്‍ അന്തരിച്ചു. 95 വയസായിരുന്നു. ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്‍ മരുമകനാണ്.

Also Read:

National
ദീപാവലിക്ക് വീടൊന്ന് വൃത്തിയാക്കി; വലിച്ചെറിഞ്ഞ മാലിന്യത്തിന്റെ കൂട്ടത്തിൽ പെട്ടത് 4 ലക്ഷം രൂപയുടെ സ്വർണാഭരണം

1963ലാണ് ബ്രിട്ടീഷ് ഫിസിക്കല്‍ ലബോറട്ടറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (ബിപിഎല്‍) തുടങ്ങുന്നത്. പ്രതിരോധ സേനകള്‍ക്കുള്ള പ്രിസിഷന്‍ പാനല്‍ മീറ്ററുകളുടെ നിര്‍മാണമാണ് കമ്പനി ആദ്യം തുടങ്ങിയത്. പിന്നീട് മികച്ച നിലവാരത്തിലുള്ള ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മാണത്തിലേക്ക് കടക്കുകയായിരുന്നു.

ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷന്‍, മൊബൈല്‍ നിര്‍മാണരംഗങ്ങളിലും ശ്രദ്ധേയ നാമമായി ബിപിഎല്‍ മാറുകയായിരുന്നു. 1990കളിലായിരുന്നു ബിപിഎല്‍ ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഉപകരണനിര്‍മാണ രംഗത്തെ അതികായരായി വളര്‍ന്നത്.

Content Highlights: BPL founder TPG Nambiar passed away

To advertise here,contact us