മഹാരാഷ്ട്രയില്‍ നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സച്ചിന്‍ സാവന്തിനെ മാറ്റി

മഹാരാഷ്ട്രയില്‍ ശിവസേന എക്നാഥ് ഷിന്‍ഡെ പക്ഷം രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചിരുന്നു.

മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ നാലാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. 14 സ്ഥാനാര്‍ത്ഥികളുടെ പേരുള്ള പട്ടികയാണ് ഞായറാഴ്ച വൈകുന്നേരം പുറത്ത് വിട്ടത്. 288 അംഗ നിയമസഭയിലേക്ക് നവംബര്‍ 20ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 99 സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.

നാലാം പട്ടികയില്‍ രണ്ട് സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മാറ്റിയിട്ടുണ്ട്. അന്ധേരി വെസ്റ്റ്, ഔറംഗബാദ് ഈസ്റ്റ് എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ മാറ്റിയത്. സച്ചിന്‍ സാവന്ത്, മധുഘര്‍ ദേശ്മുഖ് എന്നിവരെയാണ് മാറ്റിയത്. അന്ധേരി വെസ്റ്റില്‍ അശോക് ജാദവും ഔറംഗബാദ് ഈസ്റ്റില്‍ ലഹു എച്ച് ഷേവാലയുമാണ് പുതിയ സ്ഥാനാര്‍ഥികള്‍. തര്‍ക്കമാണ് സ്ഥാനാര്‍ഥികളെ മാറ്റാന്‍ കാരണം.

മഹാരാഷ്ട്രയില്‍ ശിവസേന എക്നാഥ് ഷിന്‍ഡെ പക്ഷം രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചിരുന്നു. 20 സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതോടെ 65 സീറ്റുകളില്‍ ശിവസേന ഷിന്‍ഡെ പക്ഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 23നാണ് വോട്ട് എണ്ണുന്നത്.

Story Highlights: Congress announced the fourth phase candidate list in Maharashtra

To advertise here,contact us