ചെയ്ത ജോലിക്കുള്ള കൂലി ചോദിച്ചു; ദളിത് യുവാവിന്റെ മുഖത്ത് തുപ്പിയും മൂത്രമൊഴിച്ചും പ്രതികൾ

സംഭവത്തിൽ രമേശ് പടേൽ, മകൻ അരുൺ പടേൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പട്ന: ബിഹാറിൽ ജോലി ചെയ്ത ശമ്പളം ചോദിച്ചതിന് ദളിത് യുവാവിന്റെ മുഖത്ത് തുപ്പിയും മൂത്രമൊഴിച്ചും രണ്ടം​ഗ സംഘം. കോഴി ഫാമിൽ ജോലി ചെയ്തതിന് പിന്നാലെ കിട്ടാൻ ബാക്കിയുണ്ടായിരുന്ന ശമ്പളത്തെ കുറിച്ച് ചോദിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. സംഭവത്തിൽ രമേശ് പടേൽ, മകൻ അരുൺ പടേൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഒക്ടോബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന വ്യക്തിയാണ് റിങ്കു മാഝി. ഇങ്ങനെയാണ് രമേശ് പടേലിന്റെ കോഴി ഫാമിൽ റിങ്കു ജോലിക്കെത്തുന്നത്. കോഴി ഫാമിൽ ജോലി ചെയ്തതിന് രണ്ട് ദിവസത്തെ കൂലി ലഭിക്കാൻ ബാക്കിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് റിങ്കു രമേശ് പടേലിന്റെ ഫാമിലെത്തുന്നത്. എന്നാൽ ശമ്പളം ചോദിച്ചതിൽ പ്രകോപിതരായ ഉടമകൾ യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന് പിന്നാലെ ഒക്ടോബർ എട്ടിനാണ് പൊലീസിൽ പരാതി നൽകിയത്.

എസ് സി/എസ് ടി ആക്ട് ഉൾപ്പെടെയുള്ളവ ചുമത്തി പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlight: Dalit man beaten up, spatted on and urinated for asking wages for his work

To advertise here,contact us