സാങ്കേതിക തകരാർ: വലഞ്ഞ് ഇൻഡിഗോ യാത്രക്കാർ; കാത്തിരിപ്പ് സമയം നീളുമെന്ന് കമ്പനി

ശനിയാഴ്ച ഉച്ചയോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻ യാത്രക്കാരെ വലച്ച് സാങ്കേതിക തകരാർ. എയർലൈനിന്റെ സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്നാണ് പ്രവർത്തനങ്ങൾ അവതാളത്തിലായത്. യാത്രക്കാരുടെ പരിശോധനകൾ വൈകിയതോടെ വിമാനത്താവളങ്ങളിൽ ജനത്തിരക്കും ഉണ്ടായി.

ശനിയാഴ്ച ഉച്ചയോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. സോഫ്റ്റ് വെയർ താത്കാലികമായി തടസപ്പെട്ടിരിക്കുകയാണെന്ന് കമ്പനി അറിയിച്ചു. വിമാനത്താവളങ്ങളിൽ കൂടുതൽ സമയം യാത്രക്കാർക്ക് കാത്തിരിപ്പ് നേരിടേണ്ടിവരുമെന്നും സാമൂഹ്യമാധ്യമമായ എക്സിലൂടെ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിമാനത്താവളങ്ങളിൽ ആളുകളെ സഹായിക്കാൻ തങ്ങളുടെ ടീമുകൾ സജ്ജമാണെന്നും കഴിയുന്നത്ര വേഗത്തിൽ സാധാരണ നില പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇൻഡിഗോ അറിയിച്ചു. “ഈ സമയത്ത് ഉണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു, നിങ്ങളുടെ ക്ഷമയെ അഭിനന്ദിക്കുന്നു,” കമ്പനി കൂട്ടിച്ചേർത്തു.

വിമാനത്താവളങ്ങളിൽ പ്രയാസം നേരിടുന്നതായി യാത്രികരും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലെ ജനത്തിരക്കിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

Content Highlights:  IndiGo Hit By System Slowdown

To advertise here,contact us