പ്രകാശ് കാരാട്ടിന് താല്‍ക്കാലിക ചുമതല; സിപിഐഎം പിബി, സിസി കോര്‍ഡിനേറ്ററായി ചുമതല വഹിക്കും

24ാം പാര്‍ട്ടി കോണ്‍ഗ്രസ് ചേരും വരെ പ്രകാശ് കാരാട്ട് കോര്‍ഡിനേറ്ററായി തുടരും

icon
dot image

ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഐഎം നേതാവ് പ്രകാശ് കാരാട്ടിന് താല്‍ക്കാലിക ചുമതല നല്‍കി സിപിഐഎം. പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോര്‍ഡിനേറ്ററായാണ് താല്‍ക്കാലിക ചുമതല നല്‍കിയത്. 24ാം പാര്‍ട്ടി കോണ്‍ഗ്രസ് ചേരും വരെ പ്രകാശ് കാരാട്ട് കോര്‍ഡിനേറ്ററായി തുടരും.

സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറിയായിരിക്കെ അന്തരിച്ച സീതാറാം യെച്ചൂരിക്ക് പകരമാണ് ചുമതല നല്‍കിയത്. പോളിറ്റ് ബ്യൂറോ ശുപാര്‍ശ കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു.

കേന്ദ്രകമ്മിറ്റി യോഗം പുരോഗമിക്കുകയാണ്. ഏപ്രിലില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രേഖകള്‍ സംബന്ധിച്ച ചര്‍ച്ചകളും കേന്ദ്ര കമ്മിറ്റിയില്‍ നടക്കും. ഇതിനു പുറമെ ജമ്മു കശ്മീര്‍, ഹരിയാന തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പൊതു രാഷ്ട്രീയ സാഹചര്യങ്ങളും കേന്ദ്ര കമ്മറ്റി യോഗത്തില്‍ ചര്‍ച്ച ആകും. അതേസമയം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഇ പി ജയരാജന്‍ പങ്കെടുക്കില്ല.

To advertise here,contact us
To advertise here,contact us
To advertise here,contact us