ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് ബിഎസ്എഫ് ജവാൻമാർക്ക് വീരമൃത്യു

ബസ് 40 അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് ജവാൻമാർക്ക് വീരമൃത്യു. 28 പേർക്ക് പരിക്കേറ്റു. ബഡ്ഗാമിലെ വാട്ടർഹെയ്ൽ മേഖലയിലാണ് അപകടമുണ്ടായത്. ബസ് 40 അടിയോളം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 35 ബിഎസ്എഫ് ജവാന്മാരുമായി തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണെന്നും അടിയന്തര വൈദ്യസഹായത്തിനായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായും വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

To advertise here,contact us