യു പിയിൽ സഹോദരിമാർ ജീവനൊടുക്കി; മൃതദേഹം പരസ്പരം തുണി കൊണ്ട് കെട്ടിയ നിലയില്

പരസ്പരം തുണി കൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്

ലഖ്നോ: ഉത്തർപ്രദേശിൽ സഹോദരിമാർ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. തിങ്കളാഴ്ചയായിരുന്നു സംഭവം. സുനിത (19), പുനിത (17) എന്നിവരാണ് കൊല്ലപ്പെട്ടത്. കുട്ടികളെ ഇവരുടെ മൂത്ത സഹോദരിയുടെ ഭർത്താവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും ഇതിൽ മനം നൊന്താണ് കുട്ടികൾ ആത്മഹത്യ ചെയ്തതെന്നും പിതാവ് സുരേഷ് കുമാർ ആരോപിച്ചു.

'അത്ലറ്റുകൾക്ക് ഒരേ നിയമം'; വിനേഷിന്റെ അപ്പീൽ തള്ളിയതിൽ വിശദമായ വിധി പുറത്തുവിട്ട് കായിക കോടതി

തിങ്കളാഴ്ച രാവിലെയാണ് കുട്ടികൾ വീട്ടിൽ നിന്നും ഇറങ്ങിയത്. തങ്ങൾ പോകുകയാണെന്നും ഇനി തിരിച്ചുവരില്ലെന്നും കുട്ടികൾ പറഞ്ഞിരുന്നുവെന്നും എന്നാൽ തമാശ പറയുകയാണെന്ന് കരുതിയതായും പിതാവ് പറഞ്ഞു. എന്നാൽ ഏറെ വൈകിയും കുട്ടികൾ വീട്ടിൽ എത്താത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം പുഴയിൽ നിന്നും പ്രദേശവാസികളുടെ സഹായത്തോടെ കണ്ടെത്തിയത്.

ആലുവയിൽ ഒരാൾക്ക് വെട്ടേറ്റു; യുവതിയുൾപ്പെടെ രണ്ട് പേർ കസ്റ്റഡിയിൽ

പരസ്പരം തുണി കൊണ്ട് കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.

(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)

To advertise here,contact us