ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം; ചില്ല് തകർന്നു

വാഹന വ്യൂഹത്തിലുണ്ടായിരുന്ന രണ്ട് വാഹനങ്ങളുടെ ചില്ല് തകർന്നു

മുംബൈ: മഹാരാഷ്ട്ര മുന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. രണ്ട് വാഹനങ്ങളുടെ ചില്ല് തകർന്നു. മഹാരാഷ്ട്രയിലെ താനയിൽ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് ഇരുപത് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആക്രമണത്തിന് പിന്നിൽ മഹാരാഷ്ട്ര നവനിർമ്മാൺ സേനയെന്ന ആരോപണം ഉയർന്നു. ഗഡ്കരി രംഗായതാനത്തിന് സമീപം പ്രവർത്തകരെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു ഉദ്ധവ് താക്കറെ.

മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെയുടെ വാഹനവ്യൂഹത്തിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിന് പകരമായിട്ടാണ് ഇപ്പോൾ നടന്ന ആക്രമണമെന്നാണ് വിലയിരുത്തൽ. തേങ്ങയും തക്കാളി പോലെയുള്ള പച്ചക്കറികളും ഉപയോഗിച്ചാണ് നവനിർമ്മാൺ സേന വാഹനവ്യൂഹത്തെ ആക്രമിച്ചത്.

മുൻ വിദേശകാര്യ മന്ത്രി നട്വർ സിങ് അന്തരിച്ചു

To advertise here,contact us