ഇവിടെ മനുഷ്യ ജീവന് ഒരു വിലയും ഇല്ലേ: ഡൽഹി കോച്ചിങ് സെൻ്ററിലെ മുങ്ങിമരണത്തിൽ ഹൈക്കോടതിയുടെ ചോദ്യം

ചില സ്ഥാപനങ്ങൾ നിയമത്തിന് മുകളിലാണെന്നാണ് സ്വയം കരുതുന്നതെന്നും ഏത് സ്ഥാപനമായാലും അതിൻ്റെതായ ഉത്തരവാദിത്വം കാണിക്കണമെന്നും' ഡൽഹി ഹൈക്കോടതി ചൂണ്ടികാണിച്ചു

ന്യൂഡൽഹി: ഡൽഹി സിവിൽ സർവീസ് കോച്ചിങ് സെൻ്ററിൽ വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ഹൈകോടതിയുടെ രൂക്ഷ വിമർശനം. 'ഇവിടെ മനുഷ്യ ജീവന് ഒരു വിലയും ഇല്ലേ. ചില സ്ഥാപനങ്ങൾ നിയമത്തിന് മുകളിലാണെന്നാണ് സ്വയം കരുതുന്നതെന്നും ഏത് സ്ഥാപനമായാലും അതിൻ്റെതായ ഉത്തരവാദിത്വം കാണിക്കണമെന്നും' ഡൽഹി ഹൈക്കോടതി ചൂണ്ടികാണിച്ചു.

അപകടവുമായി ബന്ധപ്പെട്ട് റാവൂസ് ഐ എ എസ് സ്റ്റഡി സർക്കിളിൻ്റെ ഉടമയെയും നടത്തിപ്പുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ നരഹത്യക്കാണ് പൊലീസ് കേസെടുത്തത്.

നിയമം കാറ്റിൽ പറത്തിയാണ് കെട്ടിടത്തിൻ്റെ അടിത്തട്ട് വ്യാവസായിക ആവശ്യത്തിന് ഉപയോഗിച്ചതെന്നും ഡ്രൈനേജ് സംവിധാനമില്ലാത്തതും മറ്റ് സുരക്ഷ നടപടികൾ ഒരുക്കാത്തതുമാണ് മൂന്ന് വിദ്യാർത്ഥികളുടെ ജീവൻ നഷ്ടമാകാൻ കാരണമായതെന്നും ഹൈക്കോടതി ചൂണ്ടികാട്ടി. യു പി സ്വദേശി ശ്രേയ യാദവ്(25), തെലങ്കാന സ്വദേശി താനിയ സോണി(25), എറണാകുളം സ്വദേശി നെവിൻ ഡെൽവിൻ(24) എന്നിവരാണ് അപകടത്തിൽ മുങ്ങി മരിച്ചത്.

To advertise here,contact us