ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ച

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരും പങ്കെടുത്തു

ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഉപമുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണ സാഹചര്യം വിലയിരുത്തുക, കേന്ദ്ര ഗവണ്മെന്റിന്റെ ക്ഷേമ പദ്ധതികൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക തുടങ്ങി കാര്യങ്ങൾ അവലോകനം ചെയ്യാൻ ബിജെപി ആരംഭിച്ച 'മുഖ്യമന്ത്രി പരിഷത്ത്' ന്റെ യോഗത്തിലാണ് കൂടിക്കാഴ്ച്ച. 'സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ, പ്രത്യേകിച്ച് ദരിദ്രരെ സഹായിക്കാൻ ബിജെപി ഭരിക്കുന്ന സർക്കാരുകൾ നടത്തുന്ന അഭിനന്ദനീയമാണെന്ന്' മോദി പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെപി നദ്ദ തുടങ്ങിയവരും പങ്കെടുത്തു. ഉത്തർപ്രദേശ്, അസം, രാജസ്ഥാൻ, ഒഡിഷ ,മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, അരുണാചൽ പ്രദേശ്, ഗോവ, ഹരിയാന, മണിപ്പൂർ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപി മുഖ്യമന്ത്രിമാരുടെ ആദ്യ യോഗം കൂടിയാണിത്.

കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു 'മുഖ്യമന്ത്രി പരിഷത്ത്' യോഗം ഇതിന് മുമ്പ് നടന്നിരുന്നത്. കേന്ദ്ര ബജറ്റിന് പിന്നാലെയായിരുന്നു യോഗം എന്നതും ശ്രദ്ധേയമാണ്. ബജറ്റിൽ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ അവഗണിച്ചുവെന്ന ആക്ഷേപം ഉയർന്നിരുന്നു.

To advertise here,contact us