ഡ്രൈവ് ചെയ്യുന്നതിലും വേഗത്തില്‍ നടന്നെത്താമെന്ന് ഗൂഗിള്‍ മാപ്പ്; വൈറലായി സ്‌ക്രീന്‍ഷോട്ട്

ആയുഷ് സിംഗ് എന്ന യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സ്‌ക്രീന്‍ഷോട്ടാണ് വൈറലാകുന്നത്

ബംഗളൂരു: ബെംഗളൂരു നഗരത്തിലെത്തുന്ന ഏതൊരാള്‍ക്കും വിഷമമാണ് റോഡിലെ ട്രാഫിക്. ഓരോ ദിവസവും അത്രമാത്രം തിരക്കാണ് നഗരത്തിലെ റോഡുകളില്‍ അനുഭവപ്പെടുന്നത്. 2023-ല്‍ ലോകത്തിലെ ഏറ്റവും മോശം ട്രാഫിക് ബാധിത നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടിയ രണ്ട് ഇന്ത്യന്‍ നഗരങ്ങളില്‍ ഒന്ന് ബെംഗളൂരുവാണ്.

ഇപ്പോഴിതാ ബെംഗളൂരുവിലെ ഏതെങ്കിലുമൊരു പ്രദേശത്ത് ഡ്രൈവ് ചെയ്തു എത്തുന്നതിലും വേഗത്തില്‍ നടന്നെത്താമെന്ന് സ്ഥിരീകരിക്കുന്ന ഗൂഗിള്‍ മാപ്പിന്റെ സ്‌ക്രീന്‍ഷോട്ടാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ബെംഗളൂരുവിലെ ബ്രിഗേഡ് മെട്രോപോളിസില്‍ നിന്ന് കെആര്‍ പുരം റെയില്‍വെ സ്റ്റേഷനിലേക്ക് ഡ്രൈവ് ചെയ്യുമ്പോഴെടുക്കുന്ന സമയവും നടക്കാനെടുക്കുന്ന സമയവും ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്നതിന്റെ സ്‌ക്രീന്‍ഷോട്ടാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

കെആര്‍ പുരം റെയില്‍വെ സ്റ്റേഷന്‍ വരെ ബ്രിഗേഡ് മെട്രോപോളിസില്‍ നിന്ന് എത്താന്‍ ഏകദേശം ആറ് കിലോമീറ്റര്‍ ദൂരമുണ്ട്, ഇവിടേക്ക് ട്രാഫിക് കടന്ന് ഡ്രൈവ് ചെയ്ത് എത്താന്‍ ഗൂഗിള്‍ മാപ്പില്‍ കാണിക്കുന്നത് 44 മിനിറ്റാണ്. എന്നാല്‍ നടന്നാല്‍ 42 മിനിറ്റ് കൊണ്ട് എത്തിച്ചേരാന്‍ സാധിക്കുമെന്ന് മാപ്പില്‍ വ്യക്തമാക്കുന്നു. നിരവധിപേരാണ് സ്‌ക്രീന്‍ഷോട്ടിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

To advertise here,contact us