യുവതിയെ ഹോസ്റ്റലില്‍ കയറി കുത്തിക്കൊന്നു; പ്രതി പിടിയില്‍

ബിഹാര്‍ സ്വദേശിയായ കൃതി കുമാരിയെയാണ് കുത്തിക്കൊന്നത്

ഇരുപത്തി നാലുകാരിയെ ഹോസ്റ്റലില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. മധ്യപ്രദേശില്‍ നിന്നാണ് അറസ്റ്റിലായത്. ബിഹാര്‍ സ്വദേശിയായ കൃതി കുമാരിയെയാണ് ചൊവ്വാഴ്ച താമസ സ്ഥലത്ത് കയറി പ്രതി ആക്രമിച്ച് കൊലപ്പെടുത്തിയത്. യുവതി പെയിങ് ഗസ്റ്റായി താമസിക്കുന്ന സ്ഥലത്ത് രാത്രി 11 മണിക്കാണ് പ്രതി നുഴഞ്ഞു കയറി യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

യുവതിയുടെ കൂടെ താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ കാമുകനാണ് പ്രതി. ജോലിയില്ലാത്തതിനാല്‍ പ്രതിയും കാമുകിയും തമ്മിൽ നിരന്തരം കലഹം ഉണ്ടാകാറുണ്ടായിരുന്നു. ഇയാളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ സുഹൃത്തിനോട് കുമാരി ഉപദേശിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായാണ് പ്രതി കുമാരിയെ കൊലപ്പെടുത്തിയത്.

കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്. യുവതിയുടെ മുറിയില്‍ മുട്ടുകയും വാതില്‍ തുറന്നയുടന്‍ കഴുത്തില്‍ ആവര്‍ത്തിച്ച് കുത്തികൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് പ്രതി കടന്നു കളയുകയായിരുന്നു. പ്രതിയെ പിടികൂടാന്‍ മൂന്ന് പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് നിയോഗിച്ചിരുന്നത്.

To advertise here,contact us