ബിര്സ മുണ്ടയുടെ ധീരതയും പോരാട്ടവും രാജ്യത്തിന് മറക്കാനാവില്ല; കുറിപ്പുമായി രാഹുല് ഗാന്ധി

ബിര്സ മുണ്ടയ്ക്ക് രാഹുല് ഗാന്ധി ആദരാജ്ഞലികള് നേര്ന്നു.

സ്വാതന്ത്ര്യ സമര സേനായിയായ ഗോത്ര നേതാവ് ബിര്സ മുണ്ടയുടെ ചരമദിനത്തില് കുറിപ്പുമായി രാഹുല് ഗാന്ധി. സാമൂഹിക സമത്വത്തിനും ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി തന്റെ ജീവിതം മുഴുവന് സമര്പ്പിച്ച വ്യക്തിയാണ് ബിര്സ മുണ്ടയെന്നും അദ്ദേഹത്തിന്റെ ധീരതയും പോരാട്ടവും രാജ്യത്തിന് ഒരിക്കലും മറക്കാനാവില്ലെന്നും രാഹുല് ഗാന്ധി എക്സ് പ്ലാറ്റ്ഫോമില് കുറിച്ചു. ബിര്സ മുണ്ടയ്ക്ക് രാഹുല് ഗാന്ധി ആദരാജ്ഞലികള് നേര്ന്നു.

124 വര്ഷം മുമ്പ് ഈ ദിവസമാണ് ഇന്ത്യന് സ്വാതന്ത്ര്യത്തിനായി ധീരമായി പൊരുതിയ ബിര്സ മുണ്ടയെ ബ്രിട്ടീഷുകാര് ഇല്ലാതാക്കിയത്. ഇന്ത്യന് പാര്ലിമെന്റിന്റെ സെന്ട്രല് ഹാളില് ഒരേയൊരു ഗോത്ര നേതാവിന്റെ ചിത്രമേയുള്ളു. ബിര്സാ മുണ്ടയുടേതാണത്. ബ്രിട്ടീഷ് ഭരണത്തിനും ജന്മിത്വത്തിനും എതിരെ മധ്യേന്ത്യയിലെ ഗോത്രവര്ഗക്കാര്ക്കിടയില് ഉയര്ന്ന വിപ്ലവവീര്യമാണ് ബിര്സ മുണ്ട. ഇരുപത്തിയഞ്ചാംവയസ്സില്, 1900 ജൂണ് ഒമ്പതിനാണ് ബിര്സ മുണ്ട മരിച്ചത്. അന്ന് ജയിലിലായിരുന്നു ബിര്സ. കോളറ ബാധിച്ചാണ് മരണമെന്ന ബ്രിട്ടീഷ് ഭരണാധികാരികളുടെ പറച്ചില് അന്നും ഇന്നും അവിശ്വാസത്തിന്റെ പുകമറയിലാണ്.

To advertise here,contact us