പീഡനത്തിനിരയാക്കിയ 50കാരനെ കഴുത്തറുത്ത് കൊന്നു; 15കാരന് അറസ്റ്റില്

മെയ് 20ന് വീട്ടിനുള്ളിലാണ് 50കാരനെ കഴുത്തറുത്തനിലയില് കണ്ടെത്തിയത്

icon
dot image

ലഖ്നൗ: പീഡനത്തിനിരയാക്കിയ 50കാരനെ കഴുത്തറുത്ത് കൊന്ന കൗമാരക്കാരന് അറസ്റ്റില്. ഉത്തര്പ്രദേശിലാണ് സംഭവം. മെയ് 20ന് വീട്ടിനുള്ളിലാണ് 50കാരനെ കഴുത്തറുത്തനിലയില് കണ്ടെത്തിയത്. സംഭവത്തില് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവില് ശനിയാഴ്ചയാണ് 15കാരനെ അറസ്റ്റ് ചെയ്തത്. 15കാരനെതിരെ കൊലക്കുറ്റം ചുമത്തിയെന്നും പിന്നീട് ജുവനൈല് ഹോമിലേക്ക് അയച്ചെന്നും എസ്പി ആദിത്യ ബന്സാല് അറിയിച്ചു.

പാകിസ്താനില് 'ഇന്ഡ്യ'യുടെ വിജയത്തിനായി പ്രാര്ഥന, കോണ്ഗ്രസ് വോട്ട് ജിഹാദിന് ആഹ്വാനം ചെയ്തു: മോദി

ആഴ്ചകള്ക്ക് മുമ്പ് കൊല്ലപ്പെട്ടയാള് കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള് പകര്ത്തിയിരുന്നു. ഈ ദൃശ്യങ്ങള് കാട്ടി ഭീഷണിപ്പെടുത്തി കുട്ടിയെ ഇയാള് നിരവധി തവണ പീഡനത്തിനിരയാക്കിയെന്ന് എസ്പി പറഞ്ഞു. തുടര്ന്ന് ഇയാള് കുട്ടിയോട് വീട്ടിലേക്ക് വരാന് ആവശ്യപ്പെട്ടു. വന്നില്ലെങ്കില് കുട്ടിയുടെ ദൃശ്യങ്ങള് ഓണ്ലൈനില് പ്രചരിക്കുമെന്നും ഭീഷണപ്പെടുത്തി. തുടര്ന്ന് ഇയാളുടെ വീട്ടിലെത്തിയ കുട്ടി മുര്ച്ചയേറിയ ആയുധം ഉപയോഗിച്ച് ഇയാളുടെ കഴുത്തറുക്കുകയായിരന്നു.

To advertise here,contact us
To advertise here,contact us
To advertise here,contact us