ബംഗാളില് ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില് കുട്ടികളും, വന്ദുരന്തം

പരിക്കേറ്റവരില് ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം

മാള്ഡ: പശ്ചിമ ബംഗാളില് ഇടിമിന്നലേറ്റ് 11 പേര് മരിച്ചു. മാള്ഡ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായിരുന്നു വന് ദുരന്തമുണ്ടായത്. മരിച്ചവരില് മൂന്ന് കുട്ടികളും ഉള്പ്പെടുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില് പ്രവേശിപ്പിച്ചിരിക്കുകയാണ്.

പരിക്കേറ്റവരില് ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. വ്യാഴാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. മരിച്ചവരുടെ കുടുംബങ്ങള്ക്ക് ജില്ലാ ഭരണകൂടം രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

To advertise here,contact us