രാജസ്ഥാനിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടും; അശോക് ഗെലോട്ട്

രാഹുൽ ഗാന്ധിയുടെ പ്രായത്തിന്റെ എണ്ണത്തിനുള്ള സീറ്റ് പോലും ഇൻഡ്യ മുന്നണി നേടില്ല എന്ന നരേന്ദ്രമോദിയുടെ പ്രസ്താവനയെയും ഗെലോട്ട് വിമർശിച്ചു

ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. രാഹുൽ ഗാന്ധിയുടെ പ്രായത്തിന്റെ എണ്ണത്തിനുള്ള സീറ്റ് പോലും ഇൻഡ്യ മുന്നണി നേടില്ല എന്ന നരേന്ദ്രമോദിയുടെ പ്രസ്താവനയെയും ഗെലോട്ട് വിമർശിച്ചു. മോദിയും ബിജെപിയും നുണയുടെ എല്ലാ പരിധികളും ലംഘിച്ചുവെന്നാരോപിച്ച മുൻ രാജസ്ഥാൻ മുഖ്യമന്ത്രി ഇൻഡ്യ മുന്നണി സർക്കാർ രുപീകരിക്കുമെന്നും പ്രതികരിച്ചു. അമേഠിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു ഗെലോട്ടിന്റെ പ്രതികരണം. ആകെ 25 സീറ്റിലേക്കാണ് തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലായി രാജസ്ഥാനിൽ പൊതു തിരഞ്ഞെടുപ്പ് നടന്നിരുന്നത്.

നുണകൾ ഉപയോഗിച്ചാണ് രാജസ്ഥാനിലെ നിയമസഭ ഭരണം ബിജെപി തട്ടിയെടുത്തതെന്നും എന്നാൽ ഈ പൊതുതിരഞ്ഞെടുപ്പിൽ ആ നുണകൾ ഫലിക്കില്ലെന്നും ഗെലോട്ട് പറഞ്ഞു. ജനങ്ങൾ കോൺഗ്രസിന്റെ നല്ല ഭരണത്തെ കുറിച്ച് ഇപ്പോൾ ഓർക്കുന്നുവെന്നും കോൺഗ്രസ് കൊണ്ട് വന്ന ക്ഷേമ പദ്ധതികൾ നിർത്തലാക്കുകയാണ് ബിജെപി ചെയ്തതെന്നും ഗെലോട്ട് പറഞ്ഞു. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ 25 സീറ്റിൽ 25 സീറ്റും നേടിയത് ബിജെപിയായിരുന്നു.

'മരിച്ചവർക്ക് മുൻഗണന';പ്രേതവിവാഹത്തിന് പത്രത്തിൽപരസ്യം, അന്വേഷിച്ച് സോഷ്യല് മീഡിയ

To advertise here,contact us