മോദിയുടെ മുസ്ലീം വിരുദ്ധ പരാമർശം ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കി

വീഡിയോ ഒഴിവാക്കിയത് ബിജെപി ആണോ ഇൻസ്റ്റഗ്രാം ആണോ എന്ന് വ്യക്തമല്ല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുസ്ലീം വിരുദ്ധ പരാമർശം ഇൻസ്റ്റഗ്രാമിൽ നിന്ന് നീക്കി. ബിജെപിയുടെ ഔദ്യോഗിക അക്കൗണ്ടിലെ അനിമേഷൻ വീഡിയോ ആണ് നീക്കിയത്. വീഡിയോ ഒഴിവാക്കിയത് ബിജെപി ആണോ ഇൻസ്റ്റഗ്രാം ആണോ എന്ന് വ്യക്തമല്ല. വീഡിയോക്കെതിരെ ഇൻസ്റ്റയ്ക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. രാജസ്ഥാനിലെ ബൻസ്വാരയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശമാണ് നീക്കിയത്.

രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി മുസ്ലീം വിരുദ്ധ പരാമർശം നടത്തിയത്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ സമ്പത്ത് നുഴഞ്ഞു കയറ്റക്കാർക്കും കൂടുതൽ കുട്ടികളെ പ്രസവിക്കുന്നവർക്കും നൽകുമെന്നാണ് മോദി പറഞ്ഞത്. രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്ലീങ്ങൾക്ക് വീതിച്ചുനൽകുമെന്നും നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും പ്രധാനമന്ത്രി ചോദിച്ചിരുന്നു. പ്രസംഗത്തില് തിരഞ്ഞെടുപ്പ് കമ്മീഷന് മോദിയോട് വിശദീകരണം തേടിയിരുന്നു.

To advertise here,contact us