തമിഴ്നാട് കരിങ്കല് ക്വാറിയില് സ്ഫോടനം; നാല് മരണം

ക്വാറിയില് സ്ഫോടക വസ്തുക്കള് ശേഖരിച്ചുവെച്ചിരുന്നിടത്താണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോര്ട്ട്

ചെന്നൈ: തമിഴ്നാട്ടില് കരിങ്കല് ക്വാറിയില് ഉണ്ടായ സ്ഫോടനത്തില് നാല് മരണം. നിരവധി പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ കൂടാന് സാധ്യതയുണ്ടെന്നാണ് വിവരം. കരിയാപ്പട്ടിയിലെ വിരുദ്നഗറിലാണ് സംഭവം. രക്ഷാപ്രവര്ത്തനം പുരോഗമിക്കുകയാണ്. ക്വാറിയില് സ്ഫോടക വസ്തുക്കള് ശേഖരിച്ചുവെച്ചിരുന്നിടത്താണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോര്ട്ട്. 20 കിലോമീറ്റര് ചൂറ്റളവില് സ്ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

To advertise here,contact us