അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയുടെ നീക്കം ഭരണഘടനാ വിരുദ്ധമെന്ന് പ്രിയങ്കാ ഗാന്ധി

പ്രധാനമന്ത്രിക്കോ സർക്കാരിനോ ചേരുന്ന രാഷ്ട്രീയ പ്രവർത്തിയല്ലിതെന്നും പ്രിയങ്ക പറഞ്ഞു.

ന്യൂഡല്ഹി: ഡല്ർഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ അറസ്റ്റില് പ്രതികരിച്ച് കോണ്ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ ചരിത്രത്തിലെ ദയനീയ ദൃശ്യങ്ങളാണ് ഇത്. ഇഡിയുടെ നീക്കം ഭരണഘടനാ വിരുദ്ധമാണ്. പ്രധാനമന്ത്രിക്കോ സർക്കാരിനോ ചേരുന്ന രാഷ്ട്രീയ പ്രവർത്തിയല്ലിതെന്നും പ്രിയങ്ക പറഞ്ഞു.

വിമർശകരോട് ധൈര്യത്തോടെ നേരിടുക. നയങ്ങളെയും പ്രവർത്തന ശൈലിയെയും വിമർശിക്കുക. അതാണ് ജനാധിപത്യം. ബിജെപി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ അധികാരം ഉപയോഗിച്ച് ദുർബലപ്പെടുത്തുന്നു. ജനാധിപത്യത്തിൻ്റെ എല്ലാ തത്വങ്ങൾക്കും എതിരായ നീക്കങ്ങൾ നടത്തുന്നു. കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ നേതാക്കളും വരുതിയിലാക്കി. ഇഡി,സിബിഐ,ഐടി എന്നിവരെ സമ്മർദ്ദത്തിലാക്കുന്നു. രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ചെന്നും പ്രിയങ്ക പറഞ്ഞു.

To advertise here,contact us