നീലഗിരിയില് കാട്ടാനയുടെ ആക്രമണം; ഒരാള് കൊല്ലപ്പെട്ടു

ദേവാലയില് പഴക്കട നടത്തി വരികയായിരുന്നു ഹനീഫ

നീലഗിരി: തമിഴ്നാട് നീലഗിരിയില് കാട്ടാനയുടെ ആക്രമണത്തില് ഒരാള് കൊല്ലപ്പെട്ടു. നീര്മട്ടം സ്വദേശി ഹനീഫ (45) ആണ് മരിച്ചത്. ദേവഗിരി എസ്റ്റേറ്റിന് സമീപം ഇന്ന് വൈകീട്ടോടെയാണ് സംഭവം. ദേവാലയില് പഴക്കട നടത്തി വരികയായിരുന്നു ഹനീഫ. വിറക് ശേഖരിക്കുന്നതിനിടെയാണ് ഹനീഫയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണമുണ്ടായത്.

To advertise here,contact us