'പൊലീസിനു വിവരം കൈമാറി'; ഛത്തീസ്ഗഡിൽ രണ്ടു ഗ്രാമീണരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

മരിച്ചവർ പൊലീസ് ഇൻഫോർമർമാർ ആയി പ്രവർത്തിച്ചിരുന്നെന്നും ഇവരുടെ മരണത്തിന് കാരണം ഛത്തീസ്ഗഡിലെ ബിജെപി സർക്കാരാണെന്നും സംഘടന കുറ്റപ്പെടുത്തി.

icon
dot image

റായ്പുർ: ഛത്തീസ്ഗഡിൽ രണ്ടു ഗ്രാമീണരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി. പൊലീസിനു വിവരം കൈമാറിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.

ഒഡീഷ അതിർത്തിയോട് ചേർന്ന സുക്മ ജില്ലയിലെ ദുലേദ് ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. സോഡി ഹംഗ, മാധ്വി നന്ദ എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ഗ്രാമത്തിനു പുറത്താണ് മരിച്ചവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

മാവോയിസ്റ്റുകളുടെ സംഘടനയായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. മരിച്ചവർ പൊലീസ് ഇൻഫോർമർമാർ ആയി പ്രവർത്തിച്ചിരുന്നെന്നും ഇവരുടെ മരണത്തിന് കാരണം ഛത്തീസ്ഗഡിലെ ബിജെപി സർക്കാരാണെന്നും സംഘടന കുറ്റപ്പെടുത്തി.

To advertise here,contact us
To advertise here,contact us
To advertise here,contact us