ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ നാല് സ്ഥാനാര്‍ത്ഥികളെ കൂടി ബിജെപി പ്രഖ്യാപിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ ഗുജറാത്തില്‍ നിന്നും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ അശോക് ചവാന് മഹാരാഷ്ട്രയില്‍ നിന്നും മത്സരിക്കും.
ബിജെപി ദേശീയ തിരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് അശോക് ചവാനെ കൂടാതെ മേധ കുല്‍ക്കര്‍ണി, അജിത്ത് ഗോപ്ചഡേ എന്നിവരാണ് മത്സരിക്കുന്നത്.
കേന്ദ്ര മന്ത്രി എല്‍ മുരുഗന്, മായ നരോല്യ, ബന്‍സിലാല്‍ ഗുര്‍ജര്‍, ഉമേഷ് നാഥ് മഹാറായ് എന്നിവര്‍ മധ്യപ്രദേശില്‍ നിന്ന് മത്സരിക്കും. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയില്‍ നിന്ന് മത്സരിക്കും. സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെഡി അശ്വിനി വൈഷ്ണവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.