പാര്ട്ടിയെ ശക്തിപ്പെടുത്താനൊപ്പമുണ്ടാവും; ജനറല് സെക്രട്ടറി ചുമതലയൊഴിഞ്ഞ് സ്വാമി പ്രസാദ് മൗര്യ

യോഗി മന്ത്രിസഭയിലെ മന്ത്രിയായിരിക്കെയായിരുന്നു പാര്ട്ടി വിട്ടത്.

ലഖ്നൗ: സമാജ്വാദി പാര്ട്ടി ദേശീയ ജനറല് സെക്രട്ടറി സ്വാമി പ്രസാദ് മൗര്യ രാജിവെച്ചു. പദവിയില്ലാതെ പാര്ട്ടിയെ ശക്തിപ്പെടുത്താന് പ്രയത്നിക്കുമെന്ന് അധ്യക്ഷന് അഖിലേഷ് യാദവിന് എഴുതിയ രാജികത്തിൽ പ്രസാദ് മൗര്യ അറിയിച്ചു. 2022 നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി വിട്ട് എസ്പിയില് ചേര്ന്ന മൗര്യ ഫാസില്നഗറില് നിന്നും മത്സരിച്ചെങ്കിലും വിജയിച്ചില്ല. യോഗി മന്ത്രിസഭയിലെ മന്ത്രിയായിരിക്കെയായിരുന്നു പാര്ട്ടി വിട്ടത്.

To advertise here,contact us