ജോലി വാഗ്ദാനം നൽകി 20 പേരെ കൂട്ടബലാത്സംഗം ചെയ്തു; രാജസ്ഥാനിൽ മുനിസിപ്പൽ ഉദ്യോഗസ്ഥര്ക്കെതിരെ കേസ്

അങ്കണവാടിയിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് ഇരുവരും ഇരുപത് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്. സ്ത്രീകൾക്ക് കഴിക്കാൻ കൊടുത്ത ഭക്ഷണത്തിൽ പ്രതികൾ മയക്കുമരുന്ന് ചേർത്തിരുന്നു. സ്ത്രീകളെ ബോധം കെടുത്തിയാണ് പ്രതികൾ പീഡിപ്പിച്ചത്.

രാജസ്ഥാൻ: ജോലി വാഗ്ദാനം ചെയ്ത് രാജസ്ഥാനിൽ 20 സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ രാജസ്ഥാൻ മുൻ കമ്മീഷണർക്കും സിരോഹി മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്സനുമെതിരെ കേസ് എടുത്ത് പൊലീസ്. രാജസ്ഥാനിലെ മുൻ മുനിസിപ്പൽ കൗൺസിൽ കമ്മീഷണർ മഹേന്ദ്ര ചൗധരിക്കും സിരോഹി മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്സൺ മഹേന്ദ്ര മേവാഡയ്ക്കും എതിരെയാണ് കൂട്ടബലാത്സംഗത്തിന് കേസെടുത്തത്. രാജസ്ഥാന് ഹൈക്കോടതി ഉത്തരവിനെത്തുടര്ന്നാണ് നടപടി.

അങ്കണവാടിയില് ജോലി നൽകാമെന്ന് പറഞ്ഞാണ് ഇരുവരും ഇരുപത് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്തത്. രാജസ്ഥാനിലെ പാലി ജില്ലയിലുള്ള ഒരു സ്ത്രീ കോടതിയില് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇവർ തന്നെയാണ് മറ്റു 19 സ്ത്രീകളും പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയത്. പിന്നാലെ ഏഴ് സ്ത്രീകള് കൂടി പരാതി നല്കി.

ആർഎസ്എസ് നേതാവിന്റെയും ദത്തുപുത്രിയുടെയും കൊലപാതകത്തിൽ ട്വിസ്റ്റ്; നാടകീയതകൾക്കൊടുവിൽ മകൻ അറസ്റ്റിൽ

പ്രതികൾ സ്ത്രീകളെ അതിക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നു, ഇത് പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇരകളെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം രൂപ വീതം ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് സ്ത്രീകളില് ഒരാൾ പരാതി നൽകാൻ തീരുമാനിച്ചത്.

മാസങ്ങൾക്ക് മുൻപ് അങ്കണവാടിയിൽ ജോലി നൽകാം എന്ന് വാഗ്ദാനം ചെയ്ത് പ്രതികൾ ഇരകളോട് സിരോഹിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. സ്ത്രീകൾ അവിടെ എത്തിയപ്പോൾ അവർക്ക് കഴിക്കാൻ കൊടുത്ത ഭക്ഷണത്തിൽ പ്രതികൾ മയക്കുമരുന്ന് ചേർത്തു. സ്ത്രീകളെ ബോധം കെടുത്തിയാണ് പ്രതികൾ പീഡിപ്പിച്ചത്. ബോധം വീണ്ടെടുത്തപ്പോളാണ് തങ്ങൾ ബലാത്സംഗത്തിന് ഇരകളായെന്നും കബളിപ്പിക്കപ്പെട്ടെന്നും സ്ത്രീകള് മനസ്സിലാക്കിയത്. പ്രതികൾ വീണ്ടും ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു.

To advertise here,contact us