പഞ്ചാബില് ആപ്പിനും കോണ്ഗ്രസിനും തുല്യ സീറ്റുകള്, ബിജെപിക്ക് രണ്ട്; ഇന്ഡ്യ ടുഡേ സര്വേ ഫലം

ഡിസംബര് 15 മുതല് ജനുവരി 28വരെയാണ് സര്വേ നടത്തിയത്.

ന്യൂഡല്ഹി: ലോക്സഭ തിരഞ്ഞെടുപ്പില് പഞ്ചാബില് ഇന്ഡ്യ മുന്നണി വന് വിജയം നേടുമെന്ന് ഇന്ഡ്യ ടുഡേ 'മൂഡ് ഓഫ് ദ നേഷന്' അഭിപ്രായ സര്വേ. സംസ്ഥാനത്ത് ആകെയുള്ള 13 സീറ്റില് 10 സീറ്റുകളും ഇന്ഡ്യ മുന്നണി നേടുമെന്നാണ് ഫലം. ആംആദ്മി പാര്ട്ടിയും കോണ്ഗ്രസും അഞ്ച് സീറ്റുകള് വീതം നേടും. ബിജെപിക്ക് രണ്ട് സീറ്റുകള് മാത്രമാണ് നേടാന് സാധിക്കുക. ഒരെണ്ണം മറ്റുള്ളവരും നേടും.

ആംആദ്മി പാര്ട്ടി 27% വോട്ട് നേടും. കഴിഞ്ഞ തവണ നേടിയ 22% വോട്ടില് നിന്ന് അഞ്ച് ശതമാനം വോട്ട് അധികം നേടും. ഇന്ഡ്യ മുന്നണിയിലെ രണ്ട് കക്ഷികളായ കോണ്ഗ്രസും ആംആദ്മി പാര്ട്ടിയും ചേര്ന്ന് 65% വോട്ടാണ് നേടുക. എന്ഡിഎ മുന്നണിക്ക് 17% വോട്ടാണ് ലഭിക്കുക.

ഡിസംബര് 15 മുതല് ജനുവരി 28വരെയാണ് സര്വേ നടത്തിയത്. എല്ലാ ലോക്സഭ സീറ്റുകളില് നിന്നുമായി 35,801 പേരില് നിന്നാണ് അഭിപ്രായം തേടിയത്.

യുപിയില് എന്ഡിഎക്ക് 80ല് 72 സീറ്റ്, ഇന്ഡ്യ മുന്നണിക്ക് എട്ട്സീറ്റ്;ഇന്ഡ്യ ടുഡേ സര്വേ ഫലം

To advertise here,contact us