മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കെജ്രിവാളിന് കോടതിയുടെ സമന്സ്

മദ്യനയ അഴിമതിക്കേസിലെ സമന്സുകളില് കെജ്രിവാള്ഹാജരാകുന്നില്ലെന്ന് ചൂണ്ടികാട്ടി ഇ ഡി നല്കിയ പരാതിയിലാണ് നടപടി

ന്യൂഡല്ഹി: മദ്യനയ അഴിമതിക്കേസില് ഹാജരാകാന് ആവശ്യപ്പെട്ട് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സമന്സ്. എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന്റെ പരാതിയില് ഫെബ്രുവരി 7 ന് ഹാജരാകണമെന്ന് അറിയിച്ച് റോസ് അവന്യൂ കോടതിയാണ് സമന്സ് അയച്ചത്. മദ്യനയ അഴിമതിക്കേസിലെ സമന്സുകളില് കെജ്രിവാള് ഹാജരാകുന്നില്ലെന്ന് ചൂണ്ടികാട്ടി ഇ ഡി നല്കിയ പരാതിയിലാണ് കോടതി നടപടി.

കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ച് സമന്സുകളാണ് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കെജ്രിവാളിന് അയച്ചിരിക്കുന്നത്. രാഷ്ട്രീയ പ്രേരിതമാണെന്നെന്ന് ആരോപിച്ച് കെജ്രിവാള് ഈ നോട്ടീസുകള് തള്ളുകയായിരുന്നു. ഫെബ്രുവരി രണ്ടിന് ഹാജരാകണം എന്നാവശ്യപ്പെട്ടായിരുന്നു അഞ്ചാം തവണ നോട്ടീസ് അയച്ചത്.

നന്ദിപ്രമേയ ചർച്ച; കോൺഗ്രസിനെയും ഖർഗെയെയും പരിഹസിച്ച് പ്രധാനമന്ത്രിയുടെ മറുപടി

ജനുവരി 18ന് ഹാജരാകണമെന്ന ആവശ്യപ്പെട്ടായിരുന്നു ഇ ഡിയുടെ നാലാമത്തെ നോട്ടീസ്. ജനുവരി മൂന്ന്, ഡിസംബര് 21, നവംബര് രണ്ട്, തീയതികളിലായിരുന്നു നേരത്തെ നോട്ടീസ് നല്കിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മുന് ഡല്ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവര് നേരത്തെ അറസ്റ്റിലായിരുന്നു.

To advertise here,contact us