കുനോ നാഷണൽ പാർക്കിൽ മൂന്ന് ചീറ്റക്കുഞ്ഞുങ്ങൾക്ക് ജന്മം നൽകി ആശ

'പ്രൊജക്ട് ചീറ്റ'യുടെ വിജയമാണിതെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി

icon
dot image

ഡൽഹി: കുനോ നാഷണൽ പാർക്കിലെ ചീറ്റകളിലൊന്നായ ആശ മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് മൂന്ന് ചീറ്റക്കുഞ്ഞുങ്ങളുടെ വീഡിയോയും ഫോട്ടോയും സാമൂഹ്യമാധ്യമമായ എക്സിൽ പങ്കുവച്ചു. 'പ്രൊജക്ട് ചീറ്റ'യുടെ വിജയമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇതിനുമുമ്പ് 2023 മാർച്ചിൽ സിയായ എന്ന ചീറ്റ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. എന്നാൽ അവയിൽ ഒരെണ്ണം മാത്രമാണ് രക്ഷപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'പ്രൊജക്ട് ചീറ്റ' പ്രകാരം നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച ചീറ്റപ്പുലികളാണ് ആശയും സിയായയും. സെപ്റ്റംബര് 2022-ലാണ് എട്ട് ചീറ്റകളെ ആദ്യം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്.രണ്ടാം ഘട്ടത്തില് 12 ചീറ്റകളെയാണ് ദക്ഷിണാഫ്രിക്കയില് നിന്ന് കൊണ്ടുവന്നത്. 2023 ഡംസംബറില് അഗ്നി, വായു എന്നീ രണ്ട് ആണ് ചീറ്റകളേയും കൊണ്ടുവന്നിരുന്നു.

To advertise here,contact us
To advertise here,contact us
To advertise here,contact us