സംസ്ഥാനത്തെ പരമ്പരാഗത കോണ്ഗ്രസ് വോട്ടുകള് തിരിച്ചുവരും; തെലങ്കാന വിജയത്തില് ആന്ധ്ര കോണ്ഗ്രസ്

ഡിസംബര് ഒമ്പതിലെ യോഗത്തില് പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമെന്നും ഗിഡുഗു രുദ്ര രാജു കൂട്ടിച്ചേര്ത്തു.

ഹൈദരാബാദ്: അയല് സംസ്ഥാനമായ തെലങ്കാനയില് പാര്ട്ടി നേടിയ വിജയത്തില് ആഘോഷിച്ച് ആന്ധ്രപ്രദേശ് കോണ്ഗ്രസ്. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും രാഹുല് ഗാന്ധിയുടെ ചിത്രത്തിന് മേല് പാലഭിഷേകം നടത്തിയുമൊക്കെയായിരുന്നു ആഘോഷം.

തെലങ്കാനയിലെ കോണ്ഗ്രസ് വിജയം ഒരു തീര്പ്പുകല്പ്പിക്കലാണെന്ന് സംസ്ഥാന കോണ്ഗ്രസ് അദ്ധ്യക്ഷന് ഗിഡുഗു രുദ്ര രാജു പറഞ്ഞു. ബിആര്എസിന്റെ ഭരണത്തില് ജനം പൊറുതിമുട്ടുകയും മാറ്റം വേണമെന്ന് ആഗ്രഹിക്കുകയും ചെയ്തു. ആന്ധ്രയിലെ കോണ്ഗ്രസ് പാര്ട്ടിക്ക് ഈ വിജയം മുന്നോട്ടുപോകാനുള്ള ഉപകരണമാവും, പാര്ട്ടി നേതാക്കളുടെയും പ്രവര്ത്തകരുടെയും ആത്മവിശ്വാസം ഉയര്ത്തുകയും ചെയ്യുമെന്നും ഗിഡുഗു രുദ്ര രാജു പറഞ്ഞു.

രേവന്തിന്റെ തെലങ്കാന മാസ്റ്റർ പ്ലാൻ; കോൺഗ്രസിന്റെ ഒരേയൊരു ഹീറോ..!

രാഷ്ട്രീയ സൗഭാഗ്യങ്ങള് തിരിച്ചുവരുമെന്നാണ് ഈ വിജയം പറയുന്നത്. ഇതേ അവസ്ഥയാണ് ആന്ധ്രയിലും ഉള്ളത്. പ്രാദേശിക പാര്ട്ടികളായ ടിഡിപിക്കും വൈഎസ്ആര് കോണ്ഗ്രസിനും അവസരം നല്കിയ പരമ്പരാഗത കോണ്ഗ്രസ് വോട്ടര്മാര് പതുകെ അവരെ ഉപേക്ഷിക്കുകയും കോണ്ഗ്രസിലേക്ക് മടങ്ങുകയും ചെയ്യുമെന്നും ഗിഡുഗു രുദ്ര രാജു പറഞ്ഞു.

തെലങ്കാന തിരഞ്ഞെടുപ്പ്: പരാജയം സമ്മതിച്ച് ബിആർഎസ്; തിരിച്ചുവരുമെന്ന് കെസിആർ

വരുംദിവസങ്ങളില് സംസ്ഥാന കോണ്ഗ്രസ് നിരവധി യോഗങ്ങള് വിളിച്ചിട്ടുണ്ട്. ഡിസംബര് ഒമ്പതിലെ യോഗത്തില് പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുമെന്നും ഗിഡുഗു രുദ്ര രാജു കൂട്ടിച്ചേര്ത്തു.

To advertise here,contact us