തെലങ്കാനയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ്; നിരീക്ഷകർ ഡൽഹിക്ക്

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് മുൻ പിസിസി അധ്യക്ഷൻ ഉത്തംകുമാർ റെഡ്ഡിയും രംഗത്തെത്തി.

ഹൈദരാബാദ്: തെലങ്കാനയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് നിരീക്ഷകർ ഡൽഹിയിലേക്ക് തിരിച്ചു. നിയമസഭാ കക്ഷിയോഗം സംബന്ധിച്ച നിർദേശങ്ങൾ നേരിട്ട് കൈമാറും. ഹൈക്കമാൻഡ് തീരുമാനം ഇന്ന് രാത്രിയോടെ അറിയാം. സത്യപ്രതിജ്ഞ നാളെ തന്നെ നടത്താനാണ് ആലോചിക്കുന്നത് എന്നാണ് വിവരം.

തെലങ്കാന പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡിക്ക് തന്നെയാണ് സാധ്യത. ഭൂരിപക്ഷ പിന്തുണ രേവന്തിനാണ്. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ച് മുൻ പിസിസി അധ്യക്ഷൻ ഉത്തംകുമാർ റെഡ്ഡിയും രംഗത്തെത്തി. അന്തിമ തീരുമാനത്തിനായാണ് നിരീക്ഷകർ ഡൽഹിക്ക് എത്തുന്നത്. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറും മാണിക് റാവു താക്കറെയും ഡൽഹിക്ക് തിരിച്ചു.

തോല്വിയില് കടുപ്പിച്ച് മമത? 'ഇന്ഡ്യ' സഖ്യത്തിന്റെ അടുത്ത യോഗത്തില് പങ്കെടുക്കില്ല

ഭരണകക്ഷിയായ ബിആര്എസിനെ പരാജയപ്പെടുത്തിയാണ് കോണ്ഗ്രസ് വിജയം ഉറപ്പിച്ചത്. എന്നാല്, നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള് കോണ്ഗ്രസിനേറ്റത് കനത്ത തിരിച്ചടിയാണ്. വിഭാഗീയതയും അമിത ആത്മവിശ്വാസവും ഒരുപോലെ കോണ്ഗ്രസിനെ തോല്പ്പിച്ചു. ജനവിധി അംഗീകരിക്കുന്നു എന്ന് രാഹുല് ഗാന്ധി പ്രതികരിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനായി മുന്നൊരുക്കം നടത്തുമെന്ന് മല്ലികാര്ജുന് ഖാര്ഗെ വ്യക്തമാക്കി. ബുധനാഴ്ച ഇന്ഡ്യ മുന്നണി യോഗം ചേരും.

To advertise here,contact us