മഹുവ മൊയ്ത്രയ്ക്കെതിരായ കോഴ ആരോപണം; എത്തിക്സ് കമ്മറ്റിക്കെതിരെ അധിർ രഞ്ജൻ ചൗധരി

മഹുവയുടെ പാർലമെന്റ് ഐഡി വിദേശത്ത് ഓപ്പൺ ചെയ്തതിൽ എന്താണ് അച്ചടക്ക ലംഘനമെന്ന് അധിർ രഞ്ജൻ ചൗധരി ചോദിക്കുന്നു.

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ കോഴ ആരോപണത്തിൽ എത്തിക്സ് കമ്മറ്റിക്കെതിരെ കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി. ലോക്സഭാ സ്പീക്കർക്ക് അധിർ രഞ്ജൻ ചൗധരി കത്തയച്ചു. മഹുവയുടെ പാർലമെന്റ് ഐഡി വിദേശത്ത് ഓപ്പൺ ചെയ്തതിൽ എന്താണ് അച്ചടക്ക ലംഘനമെന്ന് അധിർ രഞ്ജൻ ചൗധരി ചോദിക്കുന്നു. മഹുവയ്ക്കെതിരെ ഉയർന്നത് 2005 ലെ ചോദ്യത്തിന് കോഴ ആരോപണത്തിന് സമാനമല്ലെന്നും വാദം.

'മഹുവ നൽകിയ തെളിവുകൾ എത്തിക്സ് കമ്മറ്റി മുഖവിലയ്ക്കെടുത്തില്ല. എത്തിക്സ് കമ്മറ്റി രഹസ്യസ്വഭാവം കാത്ത് സൂക്ഷിച്ചില്ല. എത്തിക്സ് കമ്മറ്റി ചെയർമാനും അംഗങ്ങളും നടപടിക്രമങ്ങൾ പാലിച്ചില്ല. പക്ഷപാതപരമായി പെരുമാറി'. എത്തിക്സ് കമ്മറ്റിയും പ്രിവിലേജ് കമ്മറ്റിയും എന്താണ് അച്ചടക്കമെന്ന് വ്യക്തമാക്കണമെന്നും അധിർ രഞ്ജൻ ചൗധരി. പാർലമെന്റംഗത്തിന്റെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കപ്പെടണം എന്നും സ്പീക്കർക്ക് അയച്ച കത്തിൽ ചൗധരി ആവശ്യപ്പെടുന്നു.

തെലങ്കാനയില് കോണ്ഗ്രസ് മുന്നേറ്റം പ്രവചിച്ച് ഇന്ത്യാ ടുഡേ; ബിആര്എസിന് തിരിച്ചടി, സര്വ്വേഫലം

പാര്ലമെന്റില് അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് തൃണമൂല് കോണ്ഗ്രസ് അംഗം മഹുവ മൊയ്ത്ര കോഴവാങ്ങിയെന്നാണ് ആരോപണം. അതിൽ സിബിഐ പ്രാഥമിക അന്വേഷണം നടത്താൻ തീരുമാനിച്ചിരുന്നു. ബിജെപി എംപി നിഷികാന്ത് ദുബെയാണ് പാര്ലമെന്റില് മഹുവയ്ക്കെതിരെ രംഗത്തുവന്നത്. ഇതില് വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മഹുവയ്ക്കെതിരെ നടപടി വേണമെന്നും ദുബെ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിഷയം എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്.

To advertise here,contact us